'മമ്മൂട്ടിക്ക് മുകളിൽ ഒരത്ഭുതം ഇന്ത്യൻ സിനിമയിൽ ഇനി പിറക്കില്ല'; ഭ്രമയുഗം ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

ആദ്യ ഷോ കഴിയുമ്പോൾ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് എത്തുന്നത്

dot image

പലഭാവങ്ങളിൽ അവതരിച്ചിട്ടുള്ള മമ്മൂട്ടിയുടെ വേറിട്ടൊരു കഥാപാത്രം എന്നത് തന്നെയായിരുന്നു 'ഭ്രമയുഗം' എന്ന സിനിമയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രം ഇന്ന് റിലീസ് ചെയ്തു. കൊടുമൺ പോറ്റിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. ആദ്യ ഷോ കഴിയുമ്പോൾ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് എത്തുന്നത്.

'വമ്പൻ എക്സ്പീരിയൻസ്', നിനക്കു പോകാൻ അനുവാദമില്ല്യ', 'ഇങ്ങനെ ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്', 'ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് അടിപൊളി',

'ചിത്രത്തിന്റെ സെക്കന്റ് ഹാഫിൽ മമ്മൂട്ടിക്ക് പ്രാധാന്യം ഇല്ല', 'ക്ലൈമാക്സ് ക്ലിഷേ', 'പേടിക്കാൻ വന്നിട്ട് കുറേ ചിരിച്ചു', 'അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ തകർത്തു',

അടുത്ത ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം, ചാത്തൻ, കൊടൂര സാധനം,

കൊടുമണ് പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ പകരം വെക്കാനില്ലാത്ത കഥാപാത്രം എന്നാണ് ആരാധകർ എക്സിൽ കുറിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image