റോഷൻ മാത്യു, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന വെബ് പ്രൈം സീരീസ് 'പോച്ചറി'ൻ്റെ ട്രെയ്ലർ പുറത്ത്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയടക്കം കേരളത്തിലെ വനങ്ങളിൽ വന്യജീവികളെ ഇരയാക്കി നടത്തിയ ക്രൂര കുറ്റകൃത്യങ്ങളുടെയും അതിനെ തടയാൻ ഒരുകൂട്ടം ഉദ്യോഗസ്ഥർ നടത്തുന്ന ജീവൻ മരണ പോരട്ടത്തിന്റെ കഥയുമാണ് 'പോച്ചർ' പറയുന്നത്. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്തയാണ് പോച്ചറിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
ദിബ്യേന്ദു ഭട്ടാചാര്യയും പരമ്പരയിൽ പ്രധാന കഥാപാത്രമായെത്തുന്നു. ജോർദാൻ പീലെയുടെ 'ഗെറ്റ് ഔട്ട്', 'സ്പൈക്ക് ലീ'യുടെ 'ബ്ലാക്ക്ക്ലാൻസ്മാൻ' തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ സമ്മാനിച്ച ഓസ്കർ ജേതാവായ പ്രൊഡക്ഷൻ ആൻഡ് ഫിനാൻസ് കമ്പനിയായ ക്യുസി എൻ്റർടൈൻമെൻ്റ് ആണ് പോച്ചർ നിർമ്മിക്കുന്നത്. നടി, നിർമ്മാതാവ്, സംരംഭക എന്നീ മേഖലകളിൽ തിളങ്ങിയ ആലിയ ഭട്ട് പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്.
'ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകൻ, 'ഭ്രമയുഗം' മനസ് നിറച്ചു'; മമ്മൂട്ടി ചിത്രത്തെ കറിച്ച് സെൽവരാഘവൻയഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പരമ്പര എട്ട് ഭാഗങ്ങളായാണ് എത്തുന്നത്. ഫെബ്രുവരി 23 മുതൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിൽ പ്രൈം വീഡിയോയിലൂടെ സീരീസ് ആസ്വദിക്കാനാകും. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം 35-ലധികം ഭാഷകളിൽ സബ്ടൈറ്റിലുകളുമുണ്ടായിരിക്കും.
ആനകളെ നിഷ്കരുണം, നിരന്തരമായി കൊല്ലുന്ന ഹൃദയഭേദകമായ യാഥാർത്ഥ്യത്തിലേക്കുള്ള ഒരു നേർക്കാഴ്ച കൂടിയാണ് പോച്ചറിന്റെ ട്രെയിലർറിൽ കാണിക്കുന്നത്. ഡിഓപി-ജോഹാൻ എയ്ഡ്, സംഗീത സംവിധാനം-ആൻഡ്രൂ ലോക്കിംഗ്ടൺ, എഡിറ്റർ-ബെവർലി എന്നിവരാണ്.