റാഫിയുടെ തിരക്കഥയിൽ നായകനായി മകൻ; നാദിര്ഷയുടെ 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' ഫെബ്രുവരി 23ന്

നാദിർഷാ - റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്

dot image

പ്രേക്ഷകരെ വീണ്ടും ചിരിപ്പിച്ച് ചിന്തിപ്പിക്കാൻ നാദിർഷയുടെ 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' എത്തുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തിൽ നായകനാകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. നാദിർഷാ - റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്.

ഫെബ്രുവരി 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രം പതിവ് സംവിധാന സംരംഭങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതാണെന്നാണ് നാദിർഷ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കലന്തൂര് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് കലന്തൂര് ആണ് 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി'യുടെ നിർമ്മാണം. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹകൻ-ഷാജി കുമാർ, എഡിറ്റർ-ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈനർ-സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ്-സന്തോഷ് രാമൻ, മേക്കപ്പ്-റോണെക്സ് സേവ്യർ, കോസ്റ്റ്യൂം-അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ. പി ആർ ഓ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്-ബ്രിങ്ഫോർത്ത് അഡ്വെർടൈസിങ്, സ്റ്റിൽസ്-യൂനസ് കുണ്ടായ് ഡിസൈൻസ് മാക്ഗുഫിൻ.

കൊടുമണ് പോറ്റിക്ക് കുഞ്ഞിക്കയുടെ മുത്തം; മമ്മൂട്ടിയുടെ പോസ്റ്റിന് ദുൽഖറിന്റെ കമന്റ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us