നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന വെബ് പ്രൈം സീരീസാണ് 'പോച്ചർ'. ചിത്രത്തിന്റെ ട്രെയ്ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തു വിട്ടു. സീരീസിന്റെ കഥ കേൾക്കുമ്പോൾ പൂർണ ഗർഭിണി ആയിരുനെന്നും, സീരിസിന്റെ ഭാഗമാകാൻ റിച്ചി മേത്തയോട് താൻ ആവശ്യപ്പെടുകയായിരുന്നെന്നും ബോളിവുഡ് താരം ആലിയ ഭട്ട് പറഞ്ഞു. ട്രെയിലർ ലോഞ്ചിലാണ് ആലിയ ഇക്കാര്യം വ്യക്തമാക്കിയത്. പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ് ആലിയ ഭട്ട്.
'പൂർണ ഗർഭിണി ആയിരുന്നപ്പോഴാണ് കഥ കേൾക്കുന്നത്. അന്ന് സൂര്യന് താഴെയുള്ള എല്ലാത്തിനെ കുറിച്ചും സംസാരിച്ചിരുന്നു. കഥ കേട്ട് കഴിഞ്ഞപ്പോൾ എനിക് ഈ സീരിസിന് വേണ്ടി എന്തേലും ചെയ്യണമെന്ന് തോന്നി. റിച്ചി മേത്തയോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു ഭാഗമാകാൻ. വളരെ റിയലിസ്റ്റിക് ആയാണ് സീരീസിന്റെ ചിത്രീകരണം. വീണ്ടും വീണ്ടും കാണണം എന്ന് തോന്നും. ചിത്രത്തിൽ നിമിഷ സജയന്റെ അഭിനയം അതിഗംഭീരമാണ്. റോഷൻ മാത്യുവും നന്നായി അഭിനയിച്ചു' ആലിയ പറഞ്ഞു.
ബോക്സ് ഓഫീസിൽ 'ലാൽസലാം' പരാജയമോ, ഏഴാം ദിവസം ചിത്രം നേടിയത്ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയടക്കം കേരളത്തിലെ വനങ്ങളിൽ വന്യജീവികളെ ഇരയാക്കി നടത്തിയ ക്രൂര കുറ്റകൃത്യങ്ങളുടെയും അതിനെ തടയാൻ ഒരുകൂട്ടം ഉദ്യോഗസ്ഥർ നടത്തുന്ന ജീവൻ മരണ പോരട്ടത്തിന്റെ കഥയാണ് 'പോച്ചർ' പറയുന്നത്. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്തയാണ് പോച്ചറിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
ദിബ്യേന്ദു ഭട്ടാചാര്യയും പരമ്പരയിൽ പ്രധാന കഥാപാത്രമായെത്തുന്നു. ജോർദാൻ പീലെയുടെ 'ഗെറ്റ് ഔട്ട്', 'സ്പൈക്ക് ലീ'യുടെ 'ബ്ലാക്ക്ക്ലാൻസ്മാൻ' തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ സമ്മാനിച്ച ഓസ്കർ ജേതാവായ പ്രൊഡക്ഷൻ ആൻഡ് ഫിനാൻസ് കമ്പനിയായ ക്യുസി എൻ്റർടൈൻമെൻ്റ് ആണ് പോച്ചർ നിർമ്മിക്കുന്നത്.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പരമ്പര എട്ട് ഭാഗങ്ങളായാണ് എത്തുന്നത്. ഫെബ്രുവരി 23 മുതൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രൈം വീഡിയോയിലൂടെ സീരീസ് ആസ്വദിക്കാനാകും. ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമാകും. ഒപ്പം 35-ലധികം ഭാഷകളിൽ സബ്ടൈറ്റിലുകളുമുണ്ടായിരിക്കും.