ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ വിഷ്ണു വിശാലും വിക്രാന്തും പ്രധന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ലാൽ സലാം. ആദ്യ ദിനം കോളിവുഡിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടിയത്. ലാൽ സലാം ബോക്സ് ഓഫീസിൽ ഏഴ് ദിവസം പൂർത്തിയാകുമ്പോൾ 15 കോടി മറികടക്കാൻ പാടുപെടുകയാണ്.
സാക്നിൽക് റിപ്പോർട്ടനുസരിച്ച്, 'ലാൽ സലാം' ആറാം ദിവസം 1.21 കോടി രൂപ കളക്ഷൻ നേടി. എന്നാൽ, ഏഴാം ദിവസം ഏകദേശം 0.81 കോടി രൂപ മാത്രമേ ചിത്രത്തിന് നേടാനായുള്ളു. നിലവിൽ 14.97 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്നത്. അതേ ദിവസം, തമിഴിൽ 14.42 ശതമാനവും തെലുങ്കിൽ 13.96 ശതമാനവും ഒക്യുപെൻസി നിരക്ക് ചിത്രത്തിനുണ്ടായിരുന്നു.
പങ്കാളിയുടെ മാനസിക പീഡനം; പരാതിയുമായി നടൻ നിതീഷ് ഭരദ്വാജ്ആദ്യ ദിവസം ഇന്ത്യയിൽ മാത്രം മൂന്നേകാൽ കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്. ഒരു ഗ്രാമത്തിൽ രാഷ്ട്രീയവും ക്രിക്കറ്റും എങ്ങനെ കൂടിച്ചേരുന്നു എന്ന കഥയാണ് 'ലാൽ സലാം' പറയുന്നത്. വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ രജനികാന്തും ഗസ്റ്റ് റോളിൽ എത്തിയിട്ടുണ്ട്. രജനികാന്തിന്റെ ഗസ്റ്റ് റോളിന് വലിയ സ്വീകാര്യതയാണ് ആദ്യ ദിനത്തിൽ ലഭിച്ചിരുന്നത്. 40 മിനിറ്റോളമാണ് രജനിയുടെ റോള്. ആയിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്ശനത്തിന് എത്തിയത്.