എന്നെക്കാൾ നന്നായി ആ വേഷം മറ്റുള്ള നായികമാർക്ക് ചെയ്യാൻ കഴിയുമെന്ന് പറയാറുണ്ട്; ആലിയ ഭട്ട്

ആലിയ ഭട്ടിൻ്റെ 'എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ്' 2021 ൽ ആണ് പ്രഖ്യാപിച്ചത്

dot image

ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ആലിയ ഭട്ട്. ആലിയ ഭട്ടിൻ്റെ 'എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ്' 2021 ൽ ആണ് പ്രഖ്യാപിച്ചത്. ഇതുവരെ മൂന്ന് പ്രോജക്ടുകൾ നിർമ്മിച്ചു. അവയിൽ രണ്ടെണ്ണം ആലിയ നായികയായ 'ഡാർലിംഗ്സ്', 'ജിഗ്ര' എന്നിവയാണ്. എന്നാൽ 'പോച്ചർ' എന്ന മലയാളം വെബ് സീരീസ് നിർമ്മിക്കുകയാണ് ചെയ്യുന്നത്. ചിത്രങ്ങൾ അഭിനയിക്കാൻ തിരഞ്ഞെടുക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ആലിയ മറുപടി നൽകിയിരിക്കുകയാണ് .

'എല്ലാ വേഷങ്ങളും എനിക് ചേരില്ല. ചില വേഷങ്ങൾ എന്നെക്കാൾ നന്നായി മറ്റുള്ള നായികമാർക്ക് ചെയ്യാൻ കഴിയുമെന്ന് എനിക്ക് കഥ കേൾക്കുമ്പോൾ തോന്നാറുണ്ട്. അത് തുറന്നു പറയാറുമുണ്ട്. ഇത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. ഒരു ചിത്രത്തിന്റെ ഭാഗമാകുമ്പോൾ എന്റെ പോയിന്റ് ഓഫ് വ്യൂ മാത്രമല്ല അതിൽ ഉൾപെടുന്നവരുടെ കാഴ്ചപ്പാടും പരിഗണിക്കാറുണ്ട്' ആലിയ പറഞ്ഞു. ഒരഭിമുഖത്തിലാണ് ആലിയ ഇക്കാര്യം വ്യക്തമാക്കിയത്.

ആർആർആറിന് ശേഷം ജൂനിയർ എൻടിആർ; ദേവര റിലീസ് തീയതി പുറത്തുവിട്ടു

'ആർ ആർ ആറി'ലൂടെ തെന്നിന്ത്യൻ സിനിമയിൽ അഭിനയിച്ച ആലിയ ആദ്യമായാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി 'പോച്ചർ' എന്ന മലയാളം സംരംഭത്തിന്റെ ഭാഗമാകുന്നത്. മലയാളത്തിൽ ആലിയയെ അഭിനേതാവായി എന്ന് കാണാൻ കഴിയുമെന്ന ചോദ്യത്തിന് നല്ല കഥകൾ വന്നാൽ ഉറപ്പായും അഭിനയിക്കുമെന്നും ആലിയ മാധ്യമപ്രവർത്തകരോട് സംവദിക്കവെ പറഞ്ഞിരുന്നു.

എട്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പോച്ചർ ആനക്കൊമ്പ് വേട്ടയടക്കം കേരളത്തിലെ വനങ്ങളിൽ വന്യജീവികളെ ഇരയാക്കി നടത്തിയ ക്രൂര കുറ്റകൃത്യങ്ങളുടെയും അതിനെ തടയാൻ ഒരുകൂട്ടം ഉദ്യോഗസ്ഥർ നടത്തുന്ന ജീവൻ മരണ പോരട്ടത്തിന്റെ കഥയാണ് പറയുന്നത്. ഫെബ്രുവരി 23-നാണ് പോച്ചർ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us