നാദിർഷ- റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി " എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്. കലന്തൂര് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് കലന്തൂര് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ മാസം 23ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിലെ നായകൻ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ്. നായികയാകുന്നത് 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ദേവിക സഞ്ജയ് ആണ്. റാഫിയുടെ തിരക്കഥയിൽ സിനിമ സംവിധാനം ചെയ്യുന്നത് നാദിർഷയാണ്.
എസ്പിബിയുടെ ശബ്ദം എഐ വഴി പുനഃസൃഷ്ടിച്ചു; പരാതിയുമായി കുടുംബംകോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജോണി ആന്റണി , റാഫി , ജാഫർ ഇടുക്കി , ശിവജിത് , മാളവിക മേനോൻ കലന്തുർ നേഹ സക്സേന , അശ്വത് ലാൽ, സ്മിനു സിജോ , റിയാസ് ഖാൻ , സുധീർ കരമന , സമദ് , കലാഭവൻ റഹ്മാൻ , സാജു നവോദയ എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.