എസ്പിബിയുടെ ശബ്ദം എഐ വഴി പുനഃസൃഷ്ടിച്ചു; പരാതിയുമായി കുടുംബം

ഇത്തരം കാര്യങ്ങള് നിയമത്തിന്റെ വഴിയില് തന്നെ നേരിടാനാണ് ഒരുങ്ങുന്നതെന്നും ചരൺ പറഞ്ഞു

dot image

ചെന്നൈ: അനുമതിയില്ലാതെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) വഴി എ സ്പി ബാലസുബ്രഹ്മണ്യത്തിൻ്റെ ശബ്ദം പുനഃസൃഷ്ടിച്ചതില് പരാതിയുമായി കുടുംബം. തെലുങ്ക് ചിത്രമായ കീഡാ കോളയുടെ നിർമ്മാതാക്കൾക്കും സംഗീതസംവിധായകർക്കും വക്കീൽ നോട്ടീസ് നൽകി. ചിത്രത്തിൻ്റെ സംഗീതസംവിധായകൻ വിവേക് സാഗറിനും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. എസ്പിബിയുടെ മകൻ എസ്പി കല്യാണ് ചരണാണ് നോട്ടീസ് അയച്ചത്.

അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിര്ത്താന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ കുടുംബത്തിന്റെ പിന്തുണയുണ്ടാകും. എന്നാല് വാണിജ്യ ആവശ്യങ്ങൾക്കായി കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത് ചെയ്യുന്നതില് നിരാശരാണെന്ന് നോട്ടീസില് പറയുന്നു.

എസ്പിബിയുടെ ശബ്ദം ഉപയോഗിച്ചതായി ചിത്രത്തിൻ്റെ സംഗീതസംവിധായകൻ 2023 നവംബറിൽ പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് അഭിമുഖത്തിൽ സമ്മതിച്ചിട്ടുണ്ടെന്നും എ സ്പി ചരൺ പരാമർശിച്ചു. ഇത്തരം കാര്യങ്ങള് നിയമത്തിന്റെ വഴിയില് തന്നെ നേരിടാനാണ് ഒരുങ്ങുന്നതെന്നും ചരൺ പറഞ്ഞു.

dot image
To advertise here,contact us
dot image