സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താമത് എഡീഷൻ ഈ മാസം 23ന് തുടങ്ങും. മലയാള സിനിമാ താരങ്ങൾ അണി നിരക്കുന്ന കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. നടൻ ഇന്ദ്രജിത്താണ് ക്യാപ്റ്റൻ. എട്ട് ടീമുകൾ അണിനിരക്കുന്ന സിസിഎല്ലിന്റെ പുതിയ സീസണിന് അടുത്ത വെള്ളിയാഴ്ച തുടക്കമാകും.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരങ്ങൾ. ആദ്യ ദിനം കേരള സ്ട്രൈക്കേഴ്സ് ബോളിവുഡ് താരങ്ങൾ അണിനിരക്കുന്ന മുംബൈ ഹീറോസിനെ നേരിടും. തൊട്ടടുത്ത ദിവസം നടക്കുന്ന മത്സരത്തിൽ ബംഗാൾ ടൈഗേഴ്സ് ആണ് എതിരാളികൾ.
ഇന്ദ്രജിത്ത് ക്യാപ്റ്റനും ബിനീഷ് കോടിയേരി വൈസ് ക്യാപ്റ്റനുമായ 32 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. ആന്റണി പെപെ, സൈജു കുറുപ്പ്, സിജു വിൽസൺ, സണ്ണി വെയിൻ, രാജീവ് പിള്ള, റിയാസ് ഖാൻ തുടങ്ങിയ താരങ്ങൾ കളിക്കാൻ ഇറങ്ങും.
'പ്രതീക്ഷകൾ നിറഞ്ഞ ഹോപ്പിന്റെ ഒരു വർഷം'; മകളുടെ പിറന്നാൾ വിശേഷങ്ങളുമായി ബേസിലും എലിസബത്തുംതെലുഗു വാരിയേർസ്, ചെന്നൈ റൈനോസ്, ഭോജ്പുരി ദബാംഗ്സ്, പഞ്ചാബ് ദഷേർ, കർണാടക ബുൾഡോസേഴ്സ് എന്നിവയാണ് മറ്റ് ടീമുകൾ. കേരളത്തിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.