'രായൻ' ധനുഷിന്റെ 50-ാം ചിത്രം; ആക്ഷൻ ഫ്ലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഇന്ന് നടൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്.

dot image

തന്റെ 50-ാം ചിത്രത്തിന്റെ ടൈറ്റിലും പോസ്റ്ററും പങ്കുവെച്ച് നടൻ ധനുഷ്. ഏറെ കാലമായി ആരാധകർ കാത്തിരിക്കുന്ന ധനുഷ് ചിത്രത്തിന് 'രായൻ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ന് നടൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. മികച്ച രീതിയിലുള്ള പ്രതികരണമാണ് പോസ്റ്ററിന് ലഭിക്കുന്നത്.

പോസ്റ്ററിൽ ധനുഷിനൊപ്പം കാളിദാസ് ജയറാമും സന്ദീപ് കിഷനുമാണുള്ളത്. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായിരിക്കും എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സൺ പിച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാറാൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

അരുൺ വിജയ് ഞെട്ടിക്കും; 'വണങ്കാൻ' ടീസർ പുറത്ത്

എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുഗ്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും. കഴിഞ്ഞ ഡിസംബറിൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ നടന്നുകൊണ്ടിയിരിക്കുകയാണ്. റിലീസ് ഡേറ്റും മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

അതേസമയം, ധനുഷ് തന്റെ മറ്റൊരു ചിത്രമായ 'നിലാവക്ക് എൻ മേൽ എന്നടി കോബം' റിലീസ് തിരക്കിലാണ്. വലിയ സ്റ്റാർ കാസ്റ്റ് ഒന്നുമില്ലാതെ യുവതാരങ്ങളെ അണിനിരത്തിയാണ് നടൻ ചിത്രം ഒരുക്കുന്നത്. മലയാളി താരങ്ങളായ മാത്യു തോമസ്, പ്രിയ പ്രകാശ് വാരിയർ, അനിഖ സുരേന്ദ്രൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ റാബിയ ഖാട്ടൂൺ, പവിഷ് വി, രമ്യ രംഗനാഥൻ, വെങ്കിടേഷ് മേനോൻ എന്നിവരും അണിനിരക്കുന്നുണ്ട്. ജി.വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us