മലയാളത്തിലെ ആദ്യ വെബ് സീരീസ് ആയിരുന്നു 'കേരള ക്രൈം ഫയല്'. മികച്ച പ്രതികരണമായിരുന്നു സീരിസിന് ലഭിച്ചിരുന്നത്. സീരീസിന്റെ രണ്ടാം ഭാഗം എത്തുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര് തന്നെയാണ് ചിത്രം എത്തിക്കുന്നത്.
ബാഹുൽ രമേശ് ആണ് രണ്ടാം ഭാഗത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിസ്ലാസും സംഗീതം ഹിഷാം അബ്ദുൽ വഹാബുമാണ്. മങ്കി ബിസിനസ് സിനിമാസ് നിർമിക്കുന്ന ഈ സീസണിൽ പുതിയ കേസ് അവതരിപ്പിക്കുകയും മറ്റൊരു ആവേശകരമായ ലോകത്തേക്ക് കൊണ്ടുപോകും എന്ന കാര്യത്തിൽ സംശയമില്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
അഹമ്മദ് കബീര് സംവിധാനം ചെയ്ത ആദ്യ സീസണിന്റെ പേര് 'ഷിജു, പാറയില് വീട്, നീണ്ടകര'എന്നായിരുന്നു. ഒരു ലോഡ്ജിൽ നടന്ന ലൈംഗികത്തൊഴിലാളിയുടെ കൊലപാതകത്തോടു കൂടിയാണ് സീസൺ 1 ആരംഭിച്ചത്. ആറു എപ്പിസോഡുകളായാണ് ആദ്യ ഭാഗം എത്തിയത്.
'മുടി വെട്ടാൻ പോയപ്പോൾ കിട്ടിയ സൂപ്പർ സ്റ്റാറാണ് പൃഥ്വിരാജ്'; മണിയൻപിള്ള രാജുകേരള ക്രൈം ഫയല്സ് കൂടാതെ രണ്ട് സീരീസുകൾ കൂടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര് മലയാളത്തില് ചെയ്തിട്ടുണ്ട്. മാസ്റ്റര്പീസ്, പേരില്ലൂര് പ്രീമിയര് ലീഗ് എന്നിവയായിരുന്നു അത്. ഇവ രണ്ടും പ്രേക്ഷകശ്രദ്ധ നേടിയ സിരീസുകളായിരുന്നു.