വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര് ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കൾ പറയുന്ന പ്രോജെക്ടറുകൾ തന്നെ വെക്കണമെന്ന നിബന്ധന പ്രതിസന്ധിയുണ്ടാക്കുന്നു. പുതിയ തിയേറ്ററുകളിൽ മാത്രം പുതിയ പ്രൊജക്ടറുകൾ വെക്കണം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രം ഒടിടിയിൽ പ്രദർശിപ്പിക്കുക എന്ന ധാരണ കർശനമായി പാലിക്കണം എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
കോളിവുഡിന് കൊടുമൺ പോറ്റിയെ ഇഷ്ടപ്പെട്ടോ; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട്'തിയേറ്ററിൽ റിലീസ് ചെയ്ത സിനിമകൾ 28-ാം ദിവസം മുതൽ ഒടിടിയിലേക്ക് നൽകുന്നു. 15 ദിവസം കഴിയുമ്പോൾ തന്നെ അതിന്റെ പരസ്യം നൽകുന്നു. സിനിമകൾക്ക് പബ്ലിസിറ്റി കോൺട്രിബ്യൂഷൻ നൽകാൻ കഴിയില്ല. ഫിലിം റെപ്രസെൻ്റേറ്റർമാർക്ക് പണം നൽകാൻ കഴിയില്ല'എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. നിർമാതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സംഘടന വ്യക്തമാക്കി. എന്നാൽ ഇതിനോട് നിർമ്മാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.