'നന്ദനം' എന്ന ചിത്രത്തിൽ പൃഥ്വിരാജിനെ നായകനായി നിർദേശിച്ചത് മണിയൻപിള്ള രാജു ആയിരുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കുകയാണ് നടൻ ഇപ്പോൾ. മല്ലിക സുകുമാരൻ സിനിമയിലെ 50 വർഷം തികച്ച ചടങ്ങിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'കോഴിക്കോട് നിന്ന് സംവിധായകൻ രഞ്ജിത് വിളിക്കുന്നു. നാളെ ഒരു പടം തുടങ്ങുന്നുണ്ട് കാണാൻ കൊള്ളാവുന്ന പയ്യന്മാർ ആരുണ്ട് എന്ന് ചോദിക്കുന്നു. ഞാൻ പറഞ്ഞു ഇന്ന് ഉച്ചയ്ക്ക് മുടി വെട്ടാൻ പോയപ്പോൾ സുകുമാരേട്ടന്റെയും മല്ലികയുടെയും മകനെ കണ്ടു. സുന്ദരനായി ഇരിയ്ക്കുന്നു. കൊച്ചിലെ കണ്ടതാണ്. ഓസ്ട്രേലിയയിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു പരീക്ഷ കഴിഞ്ഞു വന്നതാണെന്നാണ് പറഞ്ഞത്. ഇത് മല്ലികയോട് പറഞ്ഞു.
'കാത്തിരിപ്പിന് നീളം കുറയുന്നു', ആടുജീവിതം റിലീസ് പ്രഖ്യാപിച്ചുഅതൊക്കെയാണ് അമ്മ. പിറ്റേ ദിവസം രാവിലെ മോനെ തള്ളി അയച്ചു. പിറ്റേന്ന് രഞ്ജിത്ത് എന്നെ വിളിക്കുന്നു. ഇതിനപ്പുറം ഒരു സെലക്ഷൻ ഇല്ല അതാണ് നന്ദനത്തിലെ ഹീറോ' മണിയൻ പിള്ള രാജു പറഞ്ഞു.
'ആ സ്നേഹം ആ കുടുംബത്തിന് ഇപ്പോഴും തന്നോട് ഉണ്ട് . മലയാള സിനിമയിൽ തന്നെ ഉപദേശിക്കാൻ രാജുവേട്ടനല്ലാതെ മറ്റാർക്കും അവകാശം ഇല്ലെന്ന് പൃഥ്വിരാജ് പറഞ്ഞതും' മണിയൻ പിള്ള രാജു വേദിയിൽ ഓർത്തു.