വിരാട് കോഹ്ലിയ്ക്കും അനുഷ്കയ്ക്കും ആൺ കുഞ്ഞു ജനിച്ചു. ഫെബ്രുവരി 15 ന് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് പിറന്നതായി അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.സോഷ്യൽ മീഡിയയിൽ സമാനമായ പോസ്റ്റുകൾ പങ്കുവെച്ചാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
"ഫെബ്രുവരി 15 ന് ഞങ്ങൾക്ക് ആൺ കുഞ്ഞ് ജനിച്ചു. വാമികയുടെ സഹോദരനായി അകായ്യെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തതായി എല്ലാവരേയും അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ അനുഗ്രഹവും പ്രാത്ഥനയും ഞങ്ങൾക്കൊപ്പം വേണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സ്നേഹവും നന്ദിയും, വിരാട്, അനുഷ്ക"; സോഷ്യൽ മീഡിയിൽ കുറിച്ചു.
'മുടി വെട്ടാൻ പോയപ്പോൾ കിട്ടിയ സൂപ്പർ സ്റ്റാറാണ് പൃഥ്വിരാജ്'; മണിയൻപിള്ള രാജുപോസ്റ്റിനു താഴെ ബോളിവുഡിലെ നിരവധി പ്രമുഖർ ആശംസകൾ അറിയിക്കുന്നുണ്ട്. എന്നാൽ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ് അനുഷ്ക ഗർഭിണിയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നീട് അത് പിൻവലിക്കുകയും ചെയ്തു.