തൃഷയെക്കുറിച്ച് മോശമായി സംസാരിക്കുന്നത് വേദനാജനകം, കേസെടുക്കണം: മൻസൂർ അലി ഖാൻ

ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മ്ലേച്ഛമാണെന്നും സമൂഹത്തെ ബാധിക്കുമെന്നും മൻസൂർ അലി ഖാൻ

dot image

നടി തൃഷയ്ക്കെതിരെ എഐഎഡിഎംകെ നേതാവ് എ വി രാജു നടത്തിയ അപകീർത്തികരവും അശ്ലീലവുമായ പരാമർശത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എ വി രാജുവിനെതിരെ പല കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയരുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ തൃഷയെ പിന്തുണച്ചെത്തിയിരിക്കുകയാണ് നടൻ മൻസൂർ അലി ഖാൻ.

ഒരു സഹതാരത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത് കാണുമ്പോൾ അത് ഏറെ വേദനാജനകമാണ്. ഇത്തരം അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ മ്ലേച്ഛമാണെന്നും സമൂഹത്തെ ബാധിക്കുമെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. പരാമർശം നടത്തിയ രാഷ്ട്രീയ നേതാവിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഒരു തമിഴ് മാധ്യമത്തോട് പ്രതികരിച്ചു.

മുമ്പ് തൃഷയ്ക്കെതിരെ ലൈംഗിക പരാമർശം നടത്തിയതിനെ തുടർന്ന് മൻസൂർ അലി ഖാന് നേരെ സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനം ഉയർന്നിരുന്നു. 'ലിയോ'യിൽ തൃഷയ്ക്കൊപ്പം കിടപ്പറ രംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാന്റെ പരാമർശം. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു. പിന്നാലെ തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മാനനഷ്ട ഹർജി നൽകുകയും ഹർജി മദ്രാസ് ഹൈക്കോടതി തളളുകയും ചെയ്തിരുന്നു.

'ഇത്തരം മനുഷ്യരെ ചവറ്റുകൊട്ടയിൽ എറിയൂ...'; തൃഷയ്ക്ക് പിന്തുണയുമായി കാർത്തിക് സുബ്ബരാജ്

അതേസമയം എ വി രാജുവിന്റെ പരാമർശത്തിനെതിരെ നിരവധി സിനിമാ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. "ഉരുക്കു വനിത ജയലളിതയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിന്നുള്ള ഒരാളിൽ നിന്നാണ് ഇത് സംഭവിച്ചതെന്ന് എനിക്ക് വേദനയുണ്ട്",എന്നായിരുന്നു നടൻ കസ്തൂരി ശങ്കർ പറഞ്ഞത്. "ഇത് 2024 ആണ്, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കാറുണ്ട്, എന്നാൽ ഒരു ബന്ധമില്ലാത്ത ഒരു വ്യക്തിയെ വ്യക്തിപരമായി ചെളിവാരിയെറിയുന്നതിലേക്ക് വലിച്ചിടരുത്"എന്നായിരുന്നു നിർമ്മാതാവായ അദിതി രവീന്ദ്രനാഥിൻ്റെ കമൻ്റ്.

'ഇത്തരം ആളുകൾ നരകത്തിൽ പോകാൻ ഞാൻ ആഗ്രഹിക്കുന്നു'; തൃഷയ്ക്ക് പിന്തുണയുമായി വിശാൽ

സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുത്. അത്തരത്തിലുള്ള പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസ്താവനയിൽ പറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us