തൃഷയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ എഐഎഡിഎംകെ മുൻ നേതാവിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിശാൽ. സിനിമ സംഘടനയുടെ അംഗം എന്ന നിലയിലല്ല, മനുഷ്യനായാണ് താൻ പ്രതികരിക്കുന്നതെന്നും ഇത്തരം അശ്ലീല പരമാർശങ്ങൾക്ക് മറുപടി നൽകേണ്ടത് സ്വന്തം വീട്ടിലുള്ള സ്ത്രീകളാണെന്നും വിശാൽ പറഞ്ഞു. ഭൂമിയിലെ ഏറ്റവും നീചനായ വ്യക്തിയാണെന്നും ഇയാൾക്ക് നരകം ലഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും വിശാൽ എക്സിൽ പോസ്റ്റ് ചെയ്തു.
I just heard that a stupid idiot from a political party spoke very ill and disgustingly about someone from our film fraternity. I will not mention your name nor the name of the person you targeted because I know you did it for publicity. I definitely will not mention names…
— Vishal (@VishalKOfficial) February 20, 2024
ഒരു രാഷ്ട്രീയ പാർട്ടിയിലെ ഒരു ബുദ്ധിശൂന്യനായ വ്യക്തി നമ്മുടെ സിനിമാ മേഖലയിലെ ഒരാളെ കുറിച്ച് വളരെ മോശമായി സംസാരിച്ചതായി ഞാൻ കേട്ടു. നിങ്ങളുടെ പേര് ഞാൻ ഇവിടെ പരാമർശിക്കുന്നില്ല, കാരണം നിങ്ങൾ ഇത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചെയ്തത് എന്ന് എനിക്കറിയാം. നിങ്ങൾ ടാർഗെറ്റ് ചെയ്തയാൾ എന്റെ ഒരു സുഹൃത്ത് മാത്രമല്ല, സിനിമ മേഖലയിലെ സഹപ്രവർത്തക കൂടിയാണ്.
അശ്ശീല കമൻ്റിൽ പ്രതികരിച്ച് നടി തൃഷ;നിയമനടപടി സ്വീകരിക്കാനൊരുങ്ങി താരംനിങ്ങളുടെ വീട്ടിലുള്ള സ്ത്രീകൾക്ക് മനസാക്ഷിയുണ്ടെങ്കിൽ നിങ്ങൾ ചെയ്ത കാര്യങ്ങൾക്ക് അവർ മറുപടി തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതെ, ഭൂമിയിലെ ഇത്തരമൊരു ദുഷ്ടനോട് പ്രതികാരം ചെയ്യാൻ ഒരു ട്വീറ്റ് ഇടുന്നതിൽ എനിക്ക് അതിയായ വേദനയുണ്ട്. നിങ്ങൾ ചെയ്തത് തീർത്തും വൃത്തികേടും പറയാൻ പാടില്ലാത്ത കാര്യവുമായിരുന്നു. പക്ഷെ ഈ ഇത്തരം മനുഷ്യർ വ്യക്തിപരമായും തൊഴിൽപരമായും വളരെയധികം ബാധിക്കുന്നു. സത്യസന്ധമായി, ഞാൻ നിങ്ങളെ കുറ്റവാളിയാക്കാൻ ആഗ്രഹിക്കുന്നില്ല, അത് വളരെ ചെറുതായി പോകും. പക്ഷേ നിങ്ങൾ നരകത്തിൽ ചീഞ്ഞഴുകിപ്പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഒരിക്കൽ കൂടി, കലാകാരന്മാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിലല്ല, ഒരു മനുഷ്യൻ എന്ന നിലയിലാണ് ഞാൻ ഈ പ്രസ്താവന നടത്താൻ ഉദ്ദേശിക്കുന്നത്. തീർച്ചയായും, സെലിബ്രിറ്റികളെക്കുറിച്ചുള്ള നെഗറ്റീവ് പബ്ലിസിറ്റിയിൽ നിന്ന് പണം സമ്പാദിക്കാനുള്ള ഒരു പ്രവണതയായി ഇത്തരം ആരോപണങ്ങൾ മാറിയിരിക്കുന്നു. ഒരു ജോലി നേടൂ, മികച്ച ഒരു ജോലി. ചില അടിസ്ഥാന ശിക്ഷണങ്ങളെങ്കിലും പഠിക്കാൻ നിങ്ങൾ ഒരു യാചകനായി തുടങ്ങാവുന്നതാണ്.
രാഷ്ട്രീയ പ്രവർത്തകന്റെ പരാമർശത്തോട് തൃഷ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് തന്റെ തീരുമാനമെന്നും നടി പറഞ്ഞു. സിനിമ-സാംസ്കാരിക രംഗത്ത് നിന്നുള്ള നിരവധി പേരും തൃഷയ്ക്ക് ഐക്യദാഢ്യം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു.
'പ്രേമലു' ബോക്സ് ഓഫീസിൽ കിടുലു; 11-ാം ദിവസം ബോക്സ് ഓഫീസില് 40 കോടി കടന്ന് ചിത്രം