ഫെബ്രുവരി മാസത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ ഉത്സവമായിരുന്നു. ഓരോ ആഴ്ചകളുടെ ഇടവേളയിലും വമ്പൻ ഹിറ്റുകൾ. പ്രേമലു, ഭ്രമയുഗം അടുത്തത് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിയുമ്പോൾ പ്രീ-സെയിൽസ് കണക്കുകളാണ് പുറത്ത് വരുന്നത്.
കൊടൈക്കനാലിലെ 'ഗുണ ഗുഹ'യിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ ചിത്രം, കേരളത്തിലെ അഡ്വാൻസ് ബുക്കിംഗിൽ നിന്ന് മാത്രം 1.47 കോടി രൂപയുടെ പ്രീ-സെയിൽസ് നേടി. ഇത് ആരാധകർക്കിടയിൽ ചിത്രത്തിനുള്ള വരവേൽപിനെയാണ് സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിലാണ് ഹൗസ് ഫുള്ളായത്.
'മഞ്ഞുമ്മലിലെ പിള്ളേർ സീൻ മാറ്റി, പടം സുഷിന്റെ അഴിഞ്ഞാട്ടം'; 'മഞ്ഞുമ്മൽ ബോയ്സ്' പ്രേക്ഷക പ്രതികരണംസുഷിൻ ശ്യാം പറഞ്ഞ പോലെ തന്നെ 'മഞ്ഞുമ്മൽ ബോയ്സ്' മലയാള സിനിമയുടെ സീൻ മാറ്റിയെന്ന് തന്നെയാണ് ആദ്യ ഷോ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. ചിദംബരം തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർ നേരിടുന്ന സംഭവ വികാസങ്ങളുമാണ് സിനിമ.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയ താരങ്ങളാണ് സിനിമയെ നയിക്കുന്നത്.