പുതു വർഷത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ എത്തിയ സിനിമകളിൽ ഭൂരിഭാഗവും ഹിറ്റുകൾ ആയിരുന്നു. ഒടുവിൽ വന്ന മഞ്ഞുമ്മൽ ബോയ്സ് പോലും മികച്ച തുടക്കമാണ് ഇട്ടത്. കേരളത്തില് നിന്ന് മാത്രം 3.35 കോടി രൂപയാണ് ആദ്യ ദിനം ചിത്രം സ്വന്തമാക്കിയത്. ഈ വർഷത്തെ ഓപ്പണിംഗ് ദിന കളക്ഷനിൽ രണ്ടാമതെത്തിയ ചിത്രമായും മാറിയിരിക്കുകയാണ് മഞ്ഞുമ്മല് ബോയ്സ് എന്നാണ് റിപ്പോര്ട്ട്.
ആഗോളതലത്തില് മഞ്ഞുമ്മല് ബോയ്സ് ആറ് കോടിയില് അധികം നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പറയുന്നത്. കേരളത്തില് മാത്രമല്ല വിദേശത്തടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ജാൻ എ മൻ' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
'മലയാളത്തിലെ ഹിറ്റുകൾ ഊതിപെരുപ്പിച്ചവ, മലയാള സിനിമ തകർച്ചയുടെ വക്കിൽ'; വിമർശിച്ച് തമിഴ് പിആർഒചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ഓപ്പണിംഗ് കളക്ഷനിൽ ഒന്നാം സ്ഥാനത്ത് മോഹൻലാൽ നായകനായ മലൈക്കോട്ടെ വാലിബൻ തന്നെയാണ് നില ഉറപ്പിച്ചു നിൽക്കുന്നത്. മലൈക്കോട്ടൈ വാലിബൻ ഓപ്പണിംഗില് 5.85 കോടി രൂപയാണ് സ്വന്തമാക്കിയത്. ഭ്രമയുഗം 3.05 കോടി രൂപയാണ് നേടിയത്. ഓസ്ലർ 2.90 കോടിയും, ടൊവിനോ തോമസിന്റെ അന്വേഷണം കണ്ടെത്തും 1.36 കോടിയുമായി തൊട്ടു പിന്നിലും എത്തിയിട്ടുണ്ട്. ഓപ്പണിംഗിൽ പ്രേമലുവിന് 97 ലക്ഷമാണ് നേടാനായത്.