സുരേഷ് ഗോപി നായകനാകുന്ന വരാഹം സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കൊച്ചി, പാലക്കാട്, ഒറ്റപ്പാലം, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. സനൽ വി ദേവനാണ് സംവിധാനം. ത്രില്ലർ ഴോണറിലെത്തുന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ മേനോൻ, നവ്യാനായർ, പ്രാച്ചി ടെഹ്ലാൻ, (മാമാങ്കം ഫെയിം) ശ്രീജിത്ത് രവി, ഇന്ദ്രൻസ്, ഷാജു, സരയൂ അനിലാ നായർ, സാദിഖ്, സന്തോഷ് കീഴാറ്റൂർ, എന്നിവരും പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.
ചിത്രത്തിന്റെ മേക്കിങ് വീഡിയോ മുൻപ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇന്ദ്രൻസും അണിയറ പ്രവർത്തകരുമായിരുന്നു വീഡിയോയിൽ. ജിത്തു കെ ജയൻ മനു സി കുമാർ എന്നിവരാണ് വരാഹത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥ മനു സി കുമാറാണ്. രാഹുൽ രാജാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് - മൺസൂർ മുത്തുട്ടി, കലാസംവിധാനം - സുനിൽ കെ ബോർജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സ്യമന്തക്, അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രേം പുതുപ്പള്ളി, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രാജാ സിങ്, കൃഷ്ണകുമാർ, ലൈൻ പ്രൊഡ്യൂസർ - ആര്യൻ സന്തോഷ്, മാവെറിക് മൂവീസ് എൻ്റെർടൈൻമെൻ്റ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
എതിരാളി പുഷ്പയാണ്, ക്ലാഷ് വേണ്ട; ഇന്ത്യൻ 2 റിലീസ് തീയതി മാറ്റുന്നു?