ഓസ്കറിലെത്തിയ ആ ഡോക്യൂമെന്ററിക്കായി ഇനി തിരയേണ്ട; 'ടു കിൽ എ ടൈഗറി'ന്റെ അവകാശം നെറ്റ്ഫ്ലിക്സിന്

ഇന്ത്യൻ വംശജയായ നിഷ പൗജ സംവിധാനം ചെയ്ത ഡോക്യൂമെന്ററിയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്

dot image

ഈ വർഷത്തെ ഓസ്കർ പുരസ്കാരത്തിനുള്ള അന്തിമ നോമിനേഷൻ പട്ടിക വന്നപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഡോക്യൂമെന്ററിയായിരുന്നു ടു കിൽ എ ടൈഗർ. ജാർഖണ്ഡ് കൂട്ടബലാത്സംഗ കേസിനെ ആസ്പദമാക്കി ഒരുങ്ങിയ ഡോക്യൂമെന്ററി എവിടെ കാണാൻ കഴിയുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേർ അന്വേഷണം നടത്തിയിരുന്നു. ഇപ്പോഴിതാ ആ അന്വേഷണങ്ങൾക്ക് ഒരു ഉത്തരമായിരിക്കുന്നു.

ഇന്ത്യൻ വംശജയായ നിഷ പൗജ സംവിധാനം ചെയ്ത ഡോക്യൂമെന്ററിയുടെ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. ജാർഖഖണ്ഡിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിയുടെ പിതാവ്, തന്റെ മകൾക്ക് നീതി ലഭിക്കാൻ വേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് ടു കിൽ എ ടൈഗറിൽ പറയുന്നത്. നിഷ പൗജയ്ക്കൊപ്പം ഡേവിഡ് ഓപ്പൺഹൈം, കോർണേലിയ പ്രിൻസിപ്പ്, ആൻഡി കോഹൻ എന്നിവരും ചേർന്നാണ് ഡോക്യൂമെന്ററി നിർമ്മിച്ചിരിക്കുന്നത്. ദേവ് പട്ടേൽ മിണ്ടി കാലിംഗ്, പ്രിയങ്ക ചോപ്ര എന്നിവരാണ് ടു കിൽ എ ടൈഗർ എക്സിക്യൂട്ടീവ് പ്രോഡ്യൂസേഴ്സ്.

കഴിഞ്ഞ വർഷത്തെ ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ടു കിൽ എ ടൈഗർ നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. മികച്ച ഡോക്യുമെൻ്ററി, മികച്ച എഡിറ്റിംഗ്, മികച്ച സൗണ്ട് ട്രാക്ക് എന്നിങ്ങനെ 15 അവാർഡുകളായിരുന്നു ഡോക്യൂമെന്ററി നേടിയത്.

മകളുടെ ദുരനുഭവം സിനിമയാക്കാന് മാതാപിതാക്കള്; അഭിനയിച്ചതും മകൾ, ‘കുരുവി പാപ്പ’ മാര്ച്ച് ഒന്നിന്

അതേസമയം 96-ാമത് ഓസ്കർ പുരസ്കാരങ്ങൾ മാർച്ച് 10 ന് പ്രഖ്യാപിക്കും. മികച്ച ഡോക്യൂമെന്ററി വിഭാഗത്തിൽ ടു കില് എ ടൈഗറിന് പുറമെ ദ എറ്റേണൽ മെമ്മറി, ഫോർ ഡോട്ടേഴ്സ്, ബോബി വൈൻ: ദി പീപ്പിൾസ് പ്രസിഡൻ്റ്, 20 ഡേയ്സ് ഇൻ മരിയുപോൾ എന്നീ ഡോക്യൂമെന്ററികളും മത്സരിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image