'ഡോൺ 3 ആക്ഷൻ ഫീസ്റ്റോ?'; തായ്ലൻഡിൽ നിന്ന് പരിശീലകർ, അങ്കത്തിന് ഒരുങ്ങി രൺവീറും കിയാരയും

275 കോടി മുതൽമുടക്കിൽ എത്തുന്ന ചിത്രം പല രാജ്യങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്.

dot image

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് 'ഡോൺ 3'. ഷാരൂഖ് ഖാനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്ത ചിത്രങ്ങളായ 'ഡോൺ', 'ഡോൺ 2' എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് ഇതും എത്തുന്നത്. പക്ഷേ മുഖ്യ കഥാപാത്രമായി എത്തുന്നത് ഷാരൂഖ് അല്ല പകരം രൺവീർ സിംഗ് ആണ്. ഇപ്പോഴിതാ ചിത്രത്തിനായി രൺവീർ സിംഗും നായികയായി അഭിനയിക്കുന്ന കിയാരയും സ്റ്റണ്ട് പരിശീലനത്തിന് വേണ്ടി ഒരുങ്ങുകയാണ്.

തായ്ലൻഡിൽ നിന്ന് എത്തുന്ന പരിശീലകർക്കൊപ്പമാണ് ഇരുവരും പരിശീലിക്കേണ്ടത്. കിയാരയുടെ ആദ്യ ആക്ഷൻ ഫിലിം ആയിരിക്കും 'ഡോൺ 3'. കൂടാതെ ഒരുപാട് ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുള്ളതിനാൽ ഇന്ത്യയിലും പുറത്തുമുള്ള നിരവധി കൊറിയോഗ്രാഫേഴ്സിനെയാണ് ഫർഹാൻ സമീപച്ചത്. 275 കോടി മുതൽമുടക്കിൽ എത്തുന്ന ചിത്രം പല രാജ്യങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്.

'പ്രേമലു ഇനി തെലുങ്കലു'; സിനിമയുടെ റൈറ്സ് സ്വന്തമാക്കി രാജമൗലിയുടെ മകൻ

'ഡോൺ 3'യുടെ പ്രഖ്യാപനം എത്തിയപ്പോൾ തന്നെ പ്രേക്ഷകർ ഷാരൂഖ് ഖാനെയായിരുന്നു നായകനായി പ്രതീക്ഷിച്ചത്. രൺവീർ സിംഗിനെ ഡോൺ ആയി കാണാൻ ആരാധകർക്ക് സാധിക്കില്ലായെന്ന് പറഞ്ഞ് നിരവധി പേർ രംഗത്തെത്തിയിരുന്നു. പക്ഷേ സംവിധായകൻ ഫർഹാൻ അക്തറിന് രൺവീറിൽ അത്രമേൽ ആത്മവിശ്വാസമുണ്ടെന്ന് അറിയിച്ചിരുന്നു. ചിത്രത്തിൽ ദക്ഷിണേന്ത്യയില് നിന്നും കുറച്ച് താരങ്ങൾ ഉണ്ടാവുമെന്നും റിപ്പോർട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us