'പടം കണ്ടു just wow'മഞ്ഞുമ്മൽ ടീംസിന് അഭിനന്ദനങ്ങളുമായി ഉദയനിധി സ്റ്റാലിൻ

ചിദംബരം തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്

dot image

മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ' ചിത്രം കണ്ടു, just wow , ഒരിക്കലും മിസ് ചെയ്യരുത്' എന്നാണ് സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചത്. തമിഴ്നാട് ജില്ലയിലെ കൊടൈക്കനാലിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിദംബരം തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കൊടൈക്കനാലിലുള്ള ഡെവിൾസ് കിച്ചൻ എന്ന ഗുഹയ്ക്ക് ഗുണ കേവ്സ് എന്ന പേര് വീഴുന്നതിന് കാരണമായത് 1992ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായ 'ഗുണ'യാണ്. ചിത്രത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത് ഈ ഗുഹയിലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണു 'ഗുണാ കേവ്സ്' എന്ന പേര് ലഭിക്കുന്നത്. ഇതിന് പിന്നാലെ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിക്കുകയും കമിതാക്കൾ ഇവിടെയെത്തി ആത്മഹത്യ ചെയ്യുന്നത് പതിവാകാനും തുടങ്ങിയതോടെ ഗുഹയിലെ ഏറ്റവും ആഴമേറിയ ഭാഗം എന്നന്നേക്കുമായി തമിഴ്നാട് സർക്കാർ അടയ്ക്കുകയായിരുന്നു.

ഹിറ്റുകളുടെ ഇടയിൽ വിജയിച്ച് 'അന്വേഷിപ്പിൻ കണ്ടെത്തും'; ടൊവിനൊ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്ത്

ഫെബ്രുവരി 22 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിൽ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us