'തലൈവാ ഗോട്ട് അപ്ഡേറ്റ് സൊല്ലുങ്കാ'; ആരാധകന്റെ ചോദ്യം, സ്പോട്ടിൽ ട്രോളി വെങ്കട് പ്രഭു

'തലൈവാ ഗോട്ട് മൂവി അപ്ഡേറ്റ് സൊല്ലുങ്കാ...' (ഗോട്ടിന്റെ എന്തെങ്കിലും അപ്ഡേറ്റ് പറയൂ) എന്നാണ് ഒരു ആരാധകൻ വെങ്കട് പ്രഭുവിനോട് ഇൻസ്റ്റാഗ്രാമിലൂടെ ചോദിച്ചത്

dot image

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്'. അതിനാൽ തന്നെ സിനിമയുടെ അപ്ഡേറ്റുകൾക്കായി വിജയ് ആരാധാകർ അക്ഷമരായി കാത്തിരിക്കുകയാണ്. അത്തരത്തിൽ ഒരു ആരാധകൻ വെങ്കട് പ്രഭുവിനോട് സിനിമയുടെ അപ്ഡേറ്റ് ചോദിച്ചതും അതിന് അദ്ദേഹം നൽകിയ രസകരമായ മറുപടിയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

'തലൈവാ ഗോട്ട് മൂവി അപ്ഡേറ്റ് സൊല്ലുങ്കാ...' (ഗോട്ടിന്റെ എന്തെങ്കിലും അപ്ഡേറ്റ് പറയൂ) എന്നാണ് ഒരു ആരാധകൻ വെങ്കട് പ്രഭുവിനോട് ഇൻസ്റ്റാഗ്രാമിലൂടെ ചോദിച്ചത്. സെക്കൻഡുകൾക്കുള്ളിൽ ആരാധകന്റെ ചോദ്യത്തെ ട്രോളി 'ഗോട്ട് മൂവി അപ്ഡേറ്റ്' എന്ന് അദ്ദേഹം മറുപടിയും നൽകി. വെങ്കട് പ്രഭുവിന്റെ ഈ ട്രോൾ മറുപടി നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ഗോട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മകനും അച്ഛനുമായിട്ടാണ് ചിത്രത്തില് വിജയ് എത്തുന്നത്. ഡി എജിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് താരത്തെ പ്രായം കുറഞ്ഞ ലുക്കില് എത്തിക്കുക. യുവൻ ശങ്കർ രാജയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്.

സീൻ മൊത്തത്തിൽ മാറി; മഞ്ഞുമ്മൽ ബോയ്സ് ആഗോളതലത്തിൽ നേടിയത് ഇത്ര, ഔദ്യോഗിക കണക്കുകൾ പുറത്ത്

ശ്രീലങ്കയിലും ഇസ്താംബുളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ബാക്കിയുണ്ടെന്നും ഏപ്രില് അവസാനത്തോടെ മുഴുവൻ പൂർത്തിയാകുമെന്നുമാണ് റിപ്പോര്ട്ട്. ഈ വര്ഷം രണ്ടാം പകുതിയോടെ എന്തായാലും ചിത്രം പ്രദര്ശനത്തിന് എത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നീരീക്ഷണം. ജയറാമും വിജയ് ചിത്രത്തില് നിര്ണായകമായ ഒരു വേഷത്തില് എത്തുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us