'കബഡി കബഡി കബഡി'; 'ഗില്ലി' റീ റിലീസ് തീയതി പുറത്ത്

ഇപ്പോഴും പല റീൽസിലും സോഷ്യൽ മീഡിയയിലും ഈ സിനിമയിലെ ഗാനങ്ങൾ ട്രെൻഡിങ് ആണ്

dot image

വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന റീ റിലീസ് ചിത്രമായ ഗില്ലിയുടെ താത്കാലിക റിലീസ് തീയതി പുറത്ത്. ഏപ്രിൽ 11ന് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഗില്ലിയുടെ അപ്ഗ്രേഡഡ് ഡിജിറ്റലൈസ്ഡ് വേർഷൻ ആണ് പുറത്തിറങ്ങുക എന്ന് ചിത്രത്തിന്റെ നിർമ്മാതാവ് അറിയിച്ചിരുന്നു. മാത്രവുമല്ല ചിത്രം വിജയ്യുടെ കഴിഞ്ഞ പിറന്നാളിന് റീ റിലീസ് ചെയ്യാനിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയ്യുടെ സിനിമ കരിയറിൽ ഒരു നാഴിക കല്ല് തന്നെയായിരുന്നു ഗില്ലി. ധരണി സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ റിലീസ് സമയത്ത് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. മറ്റൊരു ചിത്രത്തിനും നേടാൻ കഴിയാത്ത ഒരു പ്രത്യേക ഫാൻ ബേസ് ഗില്ലിക്ക് ലഭിച്ചു. അതുകൊണ്ടു തന്നെ നിരവധി ആളുകളാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നത്. മഹേഷ് ബാബു നായകനായി എത്തിയ 'ഒക്കഡു' എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേയ്ക്ക് ആയിരുന്നു 'ഗില്ലി'.

'പ്രേമലു ഇനി തെലുങ്കലു'; സിനിമയുടെ റൈറ്സ് സ്വന്തമാക്കി രാജമൗലിയുടെ മകൻ

തൃഷ നായികയായി എത്തിയ ചിത്രത്തിൽ പ്രകാശ് രാജ് ആണ് പ്രതിനായകനായി എത്തിയത്. തമിഴിലെ ഒരു സമയത്തെ സൂപ്പർ വില്ലൻ ആയിരുന്നു പ്രകാശ് രാജ്. വിദ്യാസാഗർ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. ഇപ്പോഴും പല റീൽസിലും സോഷ്യൽ മീഡിയയിലും ഈ സിനിമയിലെ ഗാനങ്ങൾ ട്രെൻഡിങ് ആണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us