'എന്റെ പടം ആണെങ്കിൽ റിലീസ് ഡേറ്റിൽ തന്നെ എത്തുമോയെന്ന പേടി പ്രേക്ഷകർക്കുണ്ട്'; ഗൗതം വാസുദേവ് മേനോൻ

'ധ്രുവനച്ചിത്തരം' എന്ന ചിത്രവുമായി ഈ ചിത്രത്തിന് ബന്ധമുണ്ടെന്നും ചിലപ്പോൾ ഒരു സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിക്കുമെന്നും ഗൗതം മേനോൻ സൂചിപ്പിച്ചു

dot image

മലയാളികളും തമിഴ് സിനിമ പ്രേമികൾക്കും ഏറെ പ്രിയപ്പെട്ട സംവിധായകൻ ആണ് ഗൗതം മേനോൻ. നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് സമ്മാനിച്ച ഗൗതം തന്റെ പുതിയ ചിത്രം 'ജോഷുവ ഇമെയി പോൽ കാക്ക' എന്ന ചിത്രത്തിന്റെ റിലീസ് തിരക്കിലാണ്. ഒരു ഇന്റർവ്യൂയിൽ ഗൗതം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ പടം ആണെങ്കിൽ ആളുകൾക്ക് അത് കൃതം ഡേറ്റിൽ തന്നെ റിലീസ് ആകുമോയെന്ന ഭയമുണ്ടെന്നും ഈ ചിത്രം വേറെ പ്രൊഡക്ഷൻ കമ്പനി ആയതിനാൽ അന്ന് തന്നെ ചിത്രം എത്തുമെന്നുമാണ് ഗൗതം പറഞ്ഞത്.

വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്നൊരു സിനിമയാണ് 'ധ്രുവനച്ചത്തിരം'. പല തവണ റിലീസ് തീയതി പ്രഖ്യാപിച്ചെങ്കിലും തിയേറ്റർ കാണാൻ ഭാഗ്യമില്ലാതായി പോയ ഒരു ചിത്രമാണിത്. ഇതിന്റെ പേരിൽ പലപ്പോഴും അദ്ദേഹത്തിന് പഴികേൾക്കേണ്ടിയും വന്നിട്ടുണ്ട്. ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധി കാരണം റിലീസുകൾ നീണ്ടുപോകുക ആയിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് റിലീസ് ചെയ്ത ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതം വാസുദേവ് മേനോൻ തന്നെ രചനയും നിർവഹിച്ച ചിത്രത്തിൽ വിനായകൻ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'എന്റെ മക്കൾ എന്നോട് പറഞ്ഞു അമ്മ അനിമൽ സിനിമ കാണരുതെന്ന്'; ഖുശ്ബു സുന്ദർ

തന്റെ പുതിയ ചിത്രം 'ജോഷുവ ഇമെയി പോൽ കാക്ക' മാർച്ച് ഒന്നിന് തിയേറ്ററുകളിലെത്തും. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'ധ്രുവനച്ചിത്തരം' എന്ന ചിത്രവുമായി ഈ ചിത്രത്തിന് ബന്ധമുണ്ടെന്നും ചിലപ്പോൾ ഒരു സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിക്കുമെന്നും ഗൗതം മേനോൻ സൂചിപ്പിച്ചു. വരുൺ ആണ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. ഗായകൻ കാർത്തിക് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us