'എന്റെ മക്കൾ എന്നോട് പറഞ്ഞു അമ്മ അനിമൽ സിനിമ കാണരുതെന്ന്'; ഖുശ്ബു സുന്ദർ

എങ്കിലും ഒട്ടനവധി പ്രേക്ഷകർ തിയേറ്ററിൽ തന്നെ പോയി ചിത്രം കാണുകയും കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമയായി മാറുകയായിരുന്നു

dot image

ബോക്സ് ഓഫീസ് സൂപ്പർഹിറ്റ് ചിത്രം അനിമലിനെതിരെ നടി ഖുശ്ബു സുന്ദർ. താൻ ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും സ്ത്രീവിരുദ്ധമായ ഉള്ളടക്കത്തെ സമൂഹം ഇപ്പോഴും സ്വീകരിക്കുന്നതിൽ ഭയമുണ്ടെന്നും നടി പറഞ്ഞു. തന്റെ മക്കൾ അനിമൽ കണ്ട ശേഷം എന്നോട് ചിത്രം കാണണ്ട എന്ന് പറഞ്ഞുവെന്നും നടി കൂട്ടിച്ചേർത്തു. ഒരു കോൺക്ലേവ് പ്രോഗ്രാമിലായിരുന്നു ഖുശ്ബുവിൻ്റെ വെളിപ്പെടുത്തൽ.

'സ്ത്രീകൾക്ക് വേണ്ട ലിംഗസമത്വവും ബഹുമാനത്തെയും കുറിച്ച് സംസാരിക്കുമ്പോൾ അനിമൽ പോലൊരു ചിത്രത്തിന് ആളുകൾ നൽകുന്ന സ്വീകാര്യത അത്ഭുതപ്പെടുത്തുന്നു. ഭൂരിഭാഗം ചെറുപ്പക്കാരും വിദ്യാഭ്യാസമുള്ള പുരുഷന്മാരുമാണ് ഈ സിനിമയെ ഇത്രയും മഹത്വവത്കരിക്കുന്നത്. ഇപ്പോഴത്തെ കുട്ടികൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിയിരിക്കുന്നത്. എന്റെ മക്കളെ ഞാൻ ആ സിനിമ കാണാൻ അനുവദിച്ചിരുന്നില്ല, പക്ഷേ അവർക്ക് ഇതിൽ എന്താണ് ഇത്രയും പറയാൻ മാത്രമുള്ളത് എന്നറിയാൻ പോയി കണ്ടു. സിനിമ കണ്ട ശേഷം അവർ എന്റെ അടുത്ത വന്ന് പറഞ്ഞു അമ്മ ദയവ് ചെയ്ത് ആ സിനിമ കാണരുതെന്ന്.' ഖുശ്ബു പറഞ്ഞു.

ലിംഗസമത്വവും സ്ത്രീകളോടുള്ള ബഹുമാനവും പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കവെയാണ് ഖുശ്ബു ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. റിലീസിന് ശേഷം ഒരുപാട് വിമർശനങ്ങൾ ലഭിച്ച ചിത്രമായിരുന്നു 'അനിമൽ'. എങ്കിലും ഒട്ടനവധി പ്രേക്ഷകർ തിയേറ്ററിൽ തന്നെ പോയി ചിത്രം കാണുകയും കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമയായി മാറുകയായിരുന്നു. 900 കോടിയിലധികം രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്.

സാമന്തയുടെ മലയാളത്തിലെ 'ഏറ്റവും പ്രിയപ്പെട്ടവർ' ആരൊക്കെ? ചിത്രങ്ങൾ പങ്കുവെച്ച് താരം

'അർജുൻ റെഡ്ഡി', 'കബീർ സിങ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിൽ രൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷം ചെയ്തത്. പ്രതിനായകനായി ബോബി ഡിയോളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ലിക്സിൽ ചിത്രം ജനുവരി 26ന് സ്ട്രീം ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി സിനിമാപ്രേമികൾ ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു. അമിത് റോയ് ഛായാഗ്രഹണം നിര്വ്വഹിച്ച ചിത്രത്തിലെ എഡിറ്റര് സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. ഒന്പത് സംഗീതസംവിധായകര് ചേർന്നാണ് 'അനിമലി'ലെ പാട്ടുകള് ഒരുക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us