ആന്ധപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയും മകനായി ജീവയും വേഷമിട്ട 'യാത്ര' സിനിമയുടെ രണ്ടാം ഭാഗം ഇനി ഒടിടിയിൽ ആസ്വദിക്കാം. ആമസോണ് പ്രൈം വീഡിയോയിലെത്തുന്ന ചിത്രം മാര്ച്ച് എട്ടിന് സ്ട്രീമിങ് ആരംഭിക്കും. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറഞ്ഞ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ സീക്വലിന് വലിയ വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല.
50 കോടി ബജറ്റിലൊരുങ്ങിയ സിനിമ ഇന്ത്യയില് നിന്ന് ആകെ 7.3 കോടിയും ആഗോളതലത്തില് ഒമ്പത് കോടിയും മാത്രമാണ് നേടിയത് എന്നാണ് സാക്നില്ക്കിന്റെ റിപ്പോര്ട്ട്. യാത്ര 2-ൽ മുഖ്യമന്ത്രിയുടെ മകൻ വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ കഥായാണ് പറയുന്നത്. ജീവയാണ് ഈ കഥാപാത്രം കൈകാര്യം ചെയ്തത്.
26 വര്ഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് 'യാത്ര'. ഏകദേശം നാല് വർഷങ്ങൾക്ക് ശേഷമാണ് യാത്രയുടെ രണ്ടാം ഭാഗം ഒരുക്കിയത്. മമ്മൂട്ടി അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തിയത്. ത്രീ ആറ്റം ലീവ്സ്, വി സെല്ലുലോയിഡ്, ശിവ മേക്ക എന്നിവർ സംയുക്തമായാണ് 'യാത്ര 2' നിർമ്മിച്ചത്.
മലയാള സിനിമ റിലീസ് തടയില്ല, തുടരും; നിലപാട് മാറ്റി ഫിയോക്