ഹൃതിക് റോഷന്റെ 'ഫൈറ്ററി'ന് വമ്പൻ ഡീൽ; തിയേറ്ററിൽ വിജയക്കൊടി പാറിച്ച് ഇനി ഒടിടിയിലേയ്ക്ക്

150 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഫൈറ്ററിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ

dot image

ഈ വർഷം ബോളിവുഡിൽ നിന്നും എത്തിയ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഫൈറ്റർ' ഒടിടിയിലേക്ക്. വമ്പൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം എപ്പോൾ സ്ട്രീമിങ് ആരംഭിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

150 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഫൈറ്ററിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 336 കോടിയിലധികം രൂപയാണ് ഫൈറ്റർ നേടിയത്. അനില് കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില് സഞ്ജീദ ഷെയ്ക്കും നിര്ണായക വേഷത്തില് ഉണ്ട്. ചിത്രത്തിന് തുടക്കത്തില് മികച്ച പ്രതികരണം ലഭിച്ചെങ്കിലും കളക്ഷനില് വൻ തുകയില് എത്താൻ കഴിയാത്തത് ഹൃത്വിക് റോഷനെ നിരാശയിലാക്കിയിരുന്നു.

കുട്ടേട്ടന്റെ 'മഞ്ഞുമ്മൽ ബോയ്സ്' ഒടിടിയിൽ എത്താൻ വൈകും, എവിടെ കാണാം?

'പഠാന്' എന്ന ചിത്രത്തിന്റെ വന് വിജയത്തിന് ശേഷം സിദ്ധാര്ഥ് ആനന്ദ് ഒരുക്കുന്ന ഫൈറ്റര് ഇന്ത്യന് എയര്ഫോഴ്സിന്റെ കഥയാണ് പറയുന്നത്. നായകനും നായികയും ചിത്രത്തിൽ സൈനിക യൂണിഫോമിൽ ചുംബിച്ച രംഗം സിനിമയെ വിവാദത്തിലെത്തിച്ചിരുന്നു. മിര്മാക്സ്, വയകോം 18 എന്നിവരാണ് ചിത്രം നിര്മ്മിക്കുന്നത്. ഛായാഗ്രാഹണം സത്ചിത് പൗലോസാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us