'ഗുണ സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച വേണുവിന്റെ പങ്ക് വളരെ വലുതാണ്'; കമൽ ഹാസൻ

പ്രശസ്ത ഹോളിവുഡ് സിനിമാറ്റോഗ്രാഫർ വിൽമോസ് സിഗ്മണ്ടിനെ പോലെയാണ് വേണു എന്ന് കമൽ ഹാസൻ

dot image

'ഗുണ' സിനിമ ചിത്രീകരിച്ചതിന് പിന്നിലെ പ്രയത്നത്തെ കുറിച്ച് നടൻ കമൽ ഹാസൻ. എല്ലാവരും തന്റെ അഭിനയത്തെ കുറിച്ചാണ് പറഞ്ഞത് എന്നാൽ ഗുണയിൽ ക്യാമറയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം സിനിമയ്ക്ക് വേണ്ടിയെടുത്ത പരിശ്രമങ്ങൾ വളരെ വലുതാണെന്നും കമൽ ഹാസൻ പറഞ്ഞു. പ്രശസ്ത ഹോളിവുഡ് സിനിമാറ്റോഗ്രാഫർ വിൽമോസ് സിഗ്മണ്ടിനെ പോലെയാണ് വേണു എന്നും അദ്ദേഹം വ്യക്തമാക്കി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'ഗുണ' സിനിമയിലെ എല്ലാവരും എന്റെ അഭിനയത്തെ കുറിച്ചാണ് പറയുന്നത്. എന്നാൽ സിനിമയിലെ ഛായാഗ്രഹകൻ വേണുവിനെ കുറിച്ച് ആരും പറഞ്ഞില്ല. സിനിമയിൽ അദ്ദേഹത്തിന്റെ റോൾ വളരെ വലുതാണ്. ഗുഹയിലെ ഒരു ഷോട്ടെടുക്കുമ്പോൾ വീഴാതിരിക്കാൻ താഴെ ഒരു ചെറിയ വേലി പോലെ ചുറ്റും കെട്ടിയിട്ടുണ്ട്. അതിൽ നിന്ന് കറങ്ങിക്കൊണ്ട് ഷൂട്ട് ചെയ്തു അദ്ദേഹം. സാധാരണ രീതിയിൽ കറങ്ങുന്നത് പോലെയല്ല. ഫ്രെയ്മിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് ഷൂട്ട് ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ചുറ്റുമുള്ളത് കാണാൻ കഴിയില്ല. അത് വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. അങ്ങനെയാണ് അദ്ദേഹം ആ സിനിമ ചെയ്തത്.

പ്രശസ്ത ഹോളിവുഡ് ഛായാഗ്രഹകൻ വിൽമോസ് സിഗ്മണ്ടിന്റെ സിനിമാറ്റൊഗ്രാഫിയെ കുറിച്ച് ബാലു മഹേന്ദ്ര ഒരിക്കൽ തന്നോട് സംസാരിച്ചതിനെപ്പറ്റി കമൽ ഹാസൻ പറഞ്ഞതിങ്ങനെ; 'ഒരു പക്ഷി ആകാശത്ത് പറക്കുന്നത് അദ്ദേഹം ഷൂട്ട് ചെയ്യുകയാണ്. ക്യാമറ ഒരു രീതിയിലും കുലുങ്ങാതെ പക്ഷിക്ക് പിന്നാലെ തന്നെ ഫ്രെയ്മും സഞ്ചരിക്കുന്ന ക്ലിയർ ഷോട്ട്. ആ ഒരൊറ്റ രംഗമെടുക്കണമെങ്കിൽ അദ്ദേഹം ആ പക്ഷിയെ എത്ര തവണ നിരീക്ഷിച്ചിട്ടുണ്ടാകും. അത് എപ്പോൾ പറക്കും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതേപൊലെയാണ് ഗുണ സിനിമയിലെ വേണുവിന്റെ വർക്ക്'.

അതയും താണ്ടി പുനിതമാനത്...; 'ഗുണ'യെ കണ്ട് 'മഞ്ഞുമ്മൽ സംവിധായകൻ'
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us