'എങ്ങനെ ചെയ്യാൻ തോന്നുന്നു, കൈകൾ വിറയ്ക്കുന്നില്ലേ', 'പോച്ചർ' വെബ് സീരിസിനെ അഭിനന്ദിച്ച് മഹേഷ്ബാബു

ഫെബ്രുവരി 23ന് ലോകമെമ്പാടും ഒടിടി പ്ലേയിലൂടെ പോച്ചർ പ്രദർശനത്തിനെത്തി

dot image

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാടൽ കണ്ടെത്തുന്ന യഥാർത്ഥ ജീവിത സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് 'പോച്ചർ' എന്ന വെബ് സീരീസ്. ഫെബ്രുവരി 23ന് ലോകമെമ്പാടും ഒടിടി പ്ലേയിലൂടെ ചിത്രം പ്രദർശനത്തിനെത്തി. മികച്ച പ്രതികരണങ്ങളാണ് ആദ്യ എപ്പിസോഡിന് ലഭിക്കുന്നത്. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്തയാണ് രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്നത്.

തെലുങ്ക് നടനായ മഹേഷ് ബാബു ചിത്രത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'എങ്ങനെ ഇത്ചെയ്യാൻ തോന്നുന്നു. മനുഷ്യകർക്ക് മനുഷ്യത്വം ഇല്ലേ നിങ്ങളുടെ കൈകൾ വിറയ്ക്കുന്നില്ലേ' എന്നായിരുന്നു പോസ്റ്റിൽ താരം കുറിച്ചത്. #PoacherOnPrime കണ്ടതിന് ശേഷം ഇതുപോലുള്ള ചോദ്യങ്ങൾ എൻ്റെ മനസ്സിൽ ചുറ്റിക്കറങ്ങുന്നുവെന്നും താരം കൂടി ചേർത്തു.

നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവരുൾപ്പെടെയുള്ള മികച്ച അഭിനേതാക്കളുണ്ട് ചിത്രത്തില്. സംഭവം കണ്ടെത്താൻ ജീവൻ പണയപ്പെടുത്തി പരിശ്രമിച്ച ഒരു കൂട്ടം ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പൊലീസ് കോൺസ്റ്റബിൾമാർ എന്നിവരെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ.

'മദ്രാസിൽ വൻ ഡിമാൻഡ്'; 'മഞ്ഞുമ്മൽ ബോയ്സി'ന് തമിഴ്നാട്ടിൽ മികച്ച ബോക്സ് ഓഫീസ് നേട്ടം

നടിയും നിർമ്മാതാവുമായ ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. മലയാളത്തിന് പുറമെ തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്.

dot image
To advertise here,contact us
dot image