2024 ലെ ആദ്യ ഹിറ്റ്; ഓസ്ലറും അലക്സാണ്ടറും എന്ന് ഒടിടിയിലെത്തും?

സിനിമ ഇതുവരെ ആഗോളതലത്തിൽ 40 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു

dot image

2024 ലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഓസ്ലർ. ജയറാമിന് ശക്തമായ തിരിച്ചുവരവ് നൽകിയ ചിത്രത്തിന്റെ ഒടിടി റിലീസിനായി ആരാധകർ കാത്തിരിപ്പിലാണ്. ആ കാത്തിരിപ്പുകൾക്ക് ഉടൻ അവസാനമുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

ഓസ്ലർ ആമസോൺ പ്രൈമിലൂടെ ഉടൻ റിലീസ് ചെയ്യുമെന്ന് ഇംഗ്ലീഷ് ജാഗ്രണ് റിപ്പോര്ട്ട് ചെയ്യുന്നു. മാർച്ച് മാസത്തോടെ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മെഡിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള സിനിമ ഇതുവരെ ആഗോളതലത്തിൽ 40 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ഇതോടെ ജയറാമിന്റെ കരിയറിലെ ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമയായി ഓസ്ലർ മാറി. അബ്രഹാം ഓസ്ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.

'ഊരടാ... അവന്റൊരു കൂളിംഗ് ഗ്ലാസ്..., ആഹ്, ഇനി വെച്ചോ...'; മമ്മൂട്ടിയുടെ 'തഗ്' വീഡിയോ

ജനുവരി 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയിൽ സുപ്രധാന വേഷത്തിൽ മമ്മൂട്ടിയുമെത്തുന്നുണ്ട്. അലക്സാണ്ടർ എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിക്കുന്നത്. അനശ്വര രാജൻ, ജഗദീഷ്, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ രണ്ധീര് കൃഷ്ണന് ആണ് ഓസ്ലറിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വര് ആണ് ഛായാഗ്രഹണം. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് സൈജു ശ്രീധരന്, കലാസംവിധാനം ഗോകുല് ദാസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us