'വിനീതേട്ടന്റെ സെറ്റ് നല്ല വൈബാണല്ലോ'; 'വർഷങ്ങൾക്ക് ശേഷം' പാട്ടിന്റെ മേക്കിങ് വീഡിയോ

സെറ്റിലെ രസകരമായ നിമിഷങ്ങളും പങ്കുവെയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ

dot image

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ, പ്രണവ് മോഹൻലാൽ അഭിനയിച്ച വീനിത് ശ്രീനിവാസന്റെ പാട്ടാണ് ഇപ്പോൾ ട്രെൻഡ്. ഗസൽ-ക്ലാസിക്-വിന്റേജ് മൂഡ് പിടിച്ച് പ്രേക്ഷകരിലേക്കെത്തിയ 'വർഷങ്ങൾക്ക് ശേഷം' സിനിമയിലെ ഗാനം യൂട്യൂബിൽ ട്രൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ്. വീഡിയോ അതിവേഗം റീച്ചാകുന്നതിനോടൊപ്പം സെറ്റിലെ രസകരമായ നിമിഷങ്ങളും പങ്കുവെയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ.

ഫ്രെയ്മിൽ പ്രണവാണ് അഭിനയിക്കുന്നതെങ്കിൽ ക്യാമറയ്ക്ക് പിന്നിലുള്ള വിനീതിന്റെ അഭിനയം വീഡിയോയിലൂടെ കാണാം. സിനിമയുടെ ക്രൂവും വീഡിയോയിൽ പാടുന്നതും ആസ്വദിക്കുന്നതും ആർട്ടിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതുമൊക്കെയാണ് മേക്കിങ് വീഡിയോയുടെ ഹൈലൈറ്റ്. കഴിഞ്ഞ ദിവസമാണ് ''മധുപകരൂ താരകെ...'' എന്ന് ഗാനം റിലീസ് ചെയ്തത്.

അമൃത് രാംനാഥിന്റെ സംഗീത സംവിധാനത്തിലൊരുങ്ങിയ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് തന്നെയാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നതും. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് കാലഘട്ടത്തെ കഥയാണ് പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us