10ഉം 20 ഉം 30ഉം കോടിയല്ല; ആനന്ദ് അംബാനി വിവാഹ പരിപാടിക്ക് ഗായിക റിഹാനയുടെ പ്രതിഫലം അതുക്കും മേലെ

സ്വകാര്യ വേദികളിൽ അധികം പങ്കെടുക്കാത്ത, പരിപാടി അവതരിപ്പിക്കാത്ത ഗായിക കൂടിയാണ് റിഹാന

dot image

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷ പരിപാടികളിലാണ് ബോളിവുഡ്. ഇന്ത്യൻ താരങ്ങൾ മാത്രമല്ല ഹോളിവുഡിൽ നിന്നും ലോക പ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ചടങ്ങാണ് വരാനിരിക്കുന്നത്. പ്രശസ്ത പോപ് ഗായിക റിഹാനയുടെ സംഗീത വിരുന്നാണ് വിവാഹ ആഘോഷങ്ങളിലെ മറ്റൊരു ആകർഷണം.

പുതിയ വിവരങ്ങളനുസരിച്ച് വൻ തുകയാണ് റിഹാന സംഗീത പരിപാടിക്കായി വാങ്ങുന്നത്. 10ഉം 20ഉം അല്ല 66-74 കോടി രൂപയോളമാണ് പ്രതിഫലം എന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്. അധികം സ്വകാര്യ വേദികളിൽ പങ്കെടുക്കാത്ത താരം കൂടിയാണ് റിഹാന. റിഹാനയെ കൂടാതെ ഇന്ത്യൻ ഗായകരായ അര്ജിത് സിങ്, ദില്ജിത് ദോസാന്ജ്, പ്രീതം, ഹരിഹരന്, അജയ് അതുല് എന്നിവരുടെ സംഗീത പരിപാടികളും ഉണ്ടാകും.

ഇന്ന് മുതലാണ് വിവാഹ പരിപാടികൾക്ക് തുടക്കമായത്. മൂന്ന് ദിവസത്തെ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന് ഇന്ത്യ ആശയത്തിന്റെ ഭാഗമായാണ് വിവാഹം ഇന്ത്യയില് നടത്താന് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം നടക്കുക.

രാധിക മെർച്ചന്റ്; ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു ആരാണ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us