90 -ാം വയസിൽ അയോധ്യയിൽ നടിയുടെ നൃത്തം, ഭക്തിയുടെ ശക്തിയെന്ന് സോഷ്യൽ മീഡിയ

അയോധ്യ രാമക്ഷേത്രത്തിലെ 'രാഗ് സേവ' എന്ന പരിപാടിയിലാണ് ഇവർ നൃത്തം അവതരിപ്പിച്ചത്

dot image

ബോളിവുഡിലെ മുതിർന്ന നടിയായ, തൊണ്ണൂറുകാരിയായ വൈജയന്തിമാല അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവന്ന സാരിയിൽ ഭരതനാട്യം അവതരിപ്പിക്കുന്ന നടി നൃത്തം ആസ്വദിച്ച് ചെയ്യുന്ന വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് ആരാധകരും ഭക്തരും ചെയ്തിരിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിലെ 'രാഗ് സേവ' എന്ന പരിപാടിയിലാണ് ഇവർ നൃത്തം അവതരിപ്പിച്ചത്.

'കാശുണ്ടാക്കാനുള്ള ഓട്ടത്തിൽ പലതും മറക്കുന്നു, ഒരു നിമിഷം മതി എല്ലാം മാറി മറിയാൻ'; ശ്രേയസ് തൽപഡേ

നിരവധി പേരാണ് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പ്രായത്തിൻറെ എല്ലാ വെല്ലുവിളികളെയും അതീജിവിച്ചുകൊണ്ടാണ് വൈജയന്തിമാല ഭരതനാട്യ പ്രകടനം അയോധ്യയിൽ നടത്തിയത് എന്നത് ശ്രദ്ധേയമാണ്. 'ഭക്തിയുടെ ശക്തിയാണ് ' ഈ പ്രായത്തിലും അവരെ അയോധ്യയിൽ നൃത്തം ചെയ്യിപ്പിച്ചത് എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്.

ജനുവരി 22 നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. അന്നുമുതൽ 'രാഗ് സേവ' എന്ന പേരിൽ കലാ പരിപാടികൾ പതിവായിരുന്നു. ജനുവരി 27 ന് ആരംഭിച്ച് 45 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി കലാകാരന്മാർ പങ്കെടുത്തു.

2024 ജനുവരി 26-ന് വൈജയന്തിമാലയ്ക്ക് പത്മവിഭൂഷൺ ലഭിച്ചു. നേരത്തേ പദ്മശ്രീ, കലൈമാമണി, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ അവരെ തേടിയെത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us