'സർക്കാർ മതി ഭാരതം വേണ്ട, സിനിമയുടെ പേര് മാറ്റിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് ഇല്ല'; സെന്സര് ബോർഡ്

പേരില് നിന്ന് ഭാരതം എന്നത് മാറ്റി സര്ക്കാര് ഉത്പന്നം എന്നാക്കിയില്ലെങ്കില് പ്രദര്ശനാനുമതി നൽകിയുള്ള സര്ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെന്സര് ബോര്ഡിന്റെ നിലപാട്

dot image

'ഒരു ഭാരത സര്ക്കാര് ഉത്പന്നം' എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെന്ട്രല് ബോര്ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന്. പേരില് നിന്ന് ഭാരതം എന്നത് മാറ്റി സര്ക്കാര് ഉത്പന്നം എന്നാക്കിയില്ലെങ്കില് പ്രദര്ശനാനുമതി നൽകിയുള്ള സര്ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെന്സര് ബോര്ഡിന്റെ നിലപാട്.

ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. ഭാരതം എന്ന പേര് മാറ്റാൻ പറഞ്ഞതിന്റെ കാരണം വ്യകതമായിട്ടില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. പോസ്റ്ററുകളും ബാനറുകളും അടക്കം കോടികളുടെ നഷ്ടം ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന്റെ ട്രെയിലർ പിൻവലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അംബാനി കല്യാണം; ആർഭാടം ഒട്ടും കുറയ്ക്കാതെ ബോളിവുഡ് താരങ്ങൾ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമയിൽ ആദ്യമായി പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ ചിത്രമാണ് 'ഒരു ഭാരത സര്ക്കാര് ഉത്പന്നം'. സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്താണ് സംവിധാനം. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഭവാനി പ്രൊഡക്ഷന്സിന്റെ ബാനറില് പുറത്തിറങ്ങുന്ന ചിത്രത്തില് അജു വര്ഗീസ്, ജാഫര് ഇടുക്കി, വിനീത് വാസുദേവന്, ദര്ശന നായര്, ജോയ് മാത്യു, ലാല് ജോസ്, വിജയ് ബാബു, ഹരീഷ് കണാരന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us