മഞ്ഞുമ്മൽ ബോയ്സിന്റെ എഫക്റ്റിലാണ് എല്ലാവരും. ചിത്രത്തിലെ പ്രധാന ലൊക്കേഷൻ ആയ കൊടൈക്കനാലിലെ ഗുണ കേവിൽ ഇപ്പോൾ വൻ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. കൊടൈക്കനാലിലുള്ള ഈ ലൊക്കേഷന് രണ്ടാമത്തെ തവണയാണ് ഒരു പ്രധാന സിനിമയുടെ ഭാഗമാവുന്നത്. 1991ല് പുറത്തിറങ്ങിയ, കമല് ഹാസന് നായകനായ തമിഴ് ചിത്രത്തില് വന്നതോടെയാണ് ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന് പേര് കിട്ടിയത്. മുമ്പ് 'ഓര്ഡിനറി' എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ പത്തനംതിട്ടയിലെ ഗവി എന്ന സ്ഥലത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് ആയിരുന്നു. അതുപോലെയാണ് ഇപ്പോൾ ഗുണ കേവിലെ അവസ്ഥയും.
തമിഴ്നാട്ടിലും മഞ്ഞുമ്മൽ ബോയ്സ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം ട്രെന്ഡ് ആയതിനെത്തുടര്ന്ന് ഗുണ കേവ് പരിസരത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണെന്ന് തമിഴ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. തമിഴ്നാട്ടുകാര്ക്ക് പുറമെ കേരളത്തില് നിന്നും കര്ണാടകത്തില് നിന്നുമുള്ളവര് ഇവിടെ എത്തുന്നുണ്ട്. എന്നാല് അപകടകരമായ സാഹചര്യമുള്ള ഗുണ കേവിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല.
ഇത് അവരുടെ കാലമല്ലേ; തമിഴ്നാട്ടിലെ തിയേറ്ററുകൾക്ക് റെസ്റ്റില്ല, തൂത്തുവാരി മഞ്ഞുമ്മൽ ബോയ്സ്മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നിന്ന് മാത്രം 15 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. 11 ദിവസം കൊണ്ടാണ് സിനിമ ഈ തുക തമിഴ്നാട്ടിൽ നിന്ന് നേടിയത്. സിനിമ അടുത്ത ദിവസങ്ങളിൽ തന്നെ തമിഴ്നാട്ടിൽ നിന്ന് 25 കോടി എന്ന ബെഞ്ച്മാർക്ക് സ്വന്തമാക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.
#Watch | 'மஞ்சும்மல் பாய்ஸ்' படத்தால் குணா குகையை காண படையெடுக்கும் சுற்றுலா பயணிகள்!#SunNews | #kodaikanal | #GunaCave | #ManjummelBoys pic.twitter.com/iaDhsKe66m
— Sun News (@sunnewstamil) March 3, 2024
കമൽ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല് ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള് അടക്കം ചിത്രത്തിന് നല്കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില് തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില് ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഉടനെ തന്നെ ചിത്രം ആഗോളതലത്തിൽ 100 കോടി കടക്കുമെന്നാണ് ആരാധകരും അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.