'കിംഗ് ഖാൻ വിത്ത് റിഹാന'; അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹവേദിയിലെ താരങ്ങളുടെ ചിത്രം വൈറലാകുന്നു

പല ബോളിവുഡ് താരങ്ങളും റിഹാനയുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു

dot image

ബോളിവുഡും ലോകമെങ്ങുമുള്ള പ്രമുഖർ പങ്കെടുത്ത വിവാഹ ചടങ്ങിലെ ഏറ്റവും ആകർഷഘടകം ഗായിക റിഹാനയുടെ സാന്നിധ്യമായിരുന്നു. റിഹാന ജാംനഗർ എയർപോർട്ടിൽ എത്തിയപ്പോൾ തന്നെ വാർത്തയിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ ഒപ്പം നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിന് മുമ്പ് പല ബോളിവുഡ് താരങ്ങളും റിഹാനയുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ചടങ്ങിൽ ലോകത്തുള്ള പല പ്രമുഖ കലാകാരന്മാരുടെ പെർഫോമൻസുകൾ ഉണ്ടായിരുന്നു. വൻ തുകയാണ് റിഹാന സംഗീത പരിപാടിക്കായി വാങ്ങുന്നത്. 10ഉം 20ഉം അല്ല 66-74 കോടി രൂപയോളമാണ് പ്രതിഫലം എന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തത്. അധികം സ്വകാര്യ വേദികളിൽ പങ്കെടുക്കാത്ത താരം കൂടിയാണ് റിഹാന.

SSMB 29: രാജമൗലി ചിത്രത്തിൽ മഹേഷ് ബാബു എത്തുക എട്ട് ലുക്കുകളിൽ ?

അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രീ വെഡിങ് പരിപാടികളാണ് ജാംനഗറിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന് ഇന്ത്യ ആശയത്തിന്റെ ഭാഗമായാണ് വിവാഹം ഇന്ത്യയില് നടത്താന് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 12ന് മുംബൈയിൽ വെച്ചാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം നടക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us