'മികച്ച തിയേറ്റർ അനുഭവം, ബോയ്സ്, നിങ്ങൾ തകർത്തു'; മഞ്ഞുമ്മലിനെ കുറിച്ച് ഗൗതം മേനോൻ

മഞ്ഞുമ്മൽ ബോയ്സിനെ തമിഴകം ഇരും കൈയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്

dot image

സൗത്ത് ഇന്ത്യൻ ഹിറ്റ് മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന സിനിമയെന്നും ഗുണ സിനിമ ആദ്യമായി തിയേറ്ററിൽ കണ്ടപ്പോഴുള്ള നിമിഷങ്ങൾ വീണ്ടും സെൻസ് ചെയ്യാൻ സാധിച്ചുവെന്നും ഗൗതം മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'മഞ്ഞുമ്മേൽ ബോയ്സ് - ഇത്തരമൊരു മികച്ച തിയറ്റർ അനുഭവം നൽകുന്ന സിനിമ, സിനിമ എന്ന മാജിക്കുമായുള്ള ബന്ധം. ബോയ്സ്, നിങ്ങൾ വളരെ നന്നായി ചെയ്തു. സൗണ്ട് ട്രാക്കിൽ 'മനിതർ ഉണർന്ത് കൊള്ള' എന്ന വരികൾ വരുമ്പോൾ, എത്രയോ വർഷങ്ങൾക്ക് മുമ്പ് ഗുണയുടെ ആദ്യ ഷോയ്ക്ക് ഇരുന്നപ്പോഴുള്ള അനുഭവവും അതിന് ശേഷവും ഉണ്ടായ അനുഭവം വീണ്ടും ഉണ്ടായി.'

മഞ്ഞുമ്മൽ ബോയ്സിനെ തമിഴകം ഇരും കൈയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ എത്തിയ ലാൽ സലാം എന്ന ചിത്രത്തിന്റെ തമിഴ്നാട് കളക്ഷന് മഞ്ഞുമ്മൽ ബോയ്സ് മറി കടന്നു. തമിഴ്നാട്ടില് മഞ്ഞുമ്മല് ബോയ്സ് 21 കോടിയിലേറെയാണ് സ്വന്തമാക്കിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യമായാണ് ഒരു മലയാള ചിത്രം രജനികാന്ത് ചിത്രത്തിന്റെ കളക്ഷൻ മറികടക്കുന്നത്. ലാല് സലാം 90 കോടി മുടക്കിയാണ് ഐശ്വര്യ രജനികാന്ത് ഒരുക്കിയത്. രജനികാന്തിന്റെ ക്യാമിയോ റോള് വച്ചായിരുന്നു ചിത്രത്തിന്റെ മാര്ക്കറ്റിംഗ് നടത്തിയിരുന്നത്. ചിത്രം ആകെ ഇന്ത്യന് ബോക്സോഫീസില് നേടിയത് 18 കോടി രൂപയായിരുന്നു അതില് 16 കോടിക്ക് അടുത്ത് തമിഴ് നാട്ടില് നിന്നായിരുന്നു. റിലീസായി മൂന്ന് ദിവസം കൊണ്ട് ലാല്സലാമിന്റെ കളക്ഷനും മഞ്ഞുമ്മല് ബോയ്സ് തകർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us