മണി നാദം ഇല്ലാത്ത എട്ട് വർഷങ്ങൾ; കലാഭവൻ മണിയെ ഓർത്ത് മമ്മൂട്ടിയും മോഹൻലാലും

ദിലീപും ഇൻസ്റ്റാഗ്രാമിൽ മണിയെ മറക്കില്ല ഒരിക്കലും എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചു

dot image

മലയാളി പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന ചാലക്കുടികാരൻ ചങ്ങാതി വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ട് വർഷം. ഇപ്പോഴിതാ സിനിമ രംഗത്തെ പ്രമുഖർ മണിയെ ഓർത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. മമ്മൂട്ടിയും മോഹൻലാലും ഓർമപ്പൂക്കൾ എന്ന കുറിപ്പോടെ മണിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ദിലീപും ഇൻസ്റ്റഗ്രാമിൽ മണിയെ മറക്കില്ല ഒരിക്കലും എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചു. കൂടാതെ ഗിന്നസ് പക്രുവും ഫേസ്ബുക്കിൽ 'നിലയ്ക്കില്ല ഒരിക്കലും ഈ മണി നാദം' എന്ന് കുറിച്ചു. മറ്റ് പല നടന്മാരും മിമിക്രി താരങ്ങളും നടനെ അനുസ്മരിച്ചു ചിത്രങ്ങൾ പങ്കുവെച്ചു.

'മണി അണ്ണാവാ, നാങ്കെയെല്ലാ പെരിയ ഫാൻ'; തമിഴകത്തിൻ തങ്കമാന കലാഭവൻ മണി

കലാഭവൻ മണിയുടെ എട്ടാമത് അനുസ്മരണം - ചിരസ്മരണ ഇന്ന് വൈകുംന്നേരം അഞ്ചിന് ചാലക്കുടി കലാഭവൻ മണി പാർക്കിൽ നടത്തും. സമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. 2016 മാർച്ച് ആറിനാണ് കലാഭവൻ മണി വിട പറയുന്നത്. പാതിവഴിയിൽ വിട പറഞ്ഞുവെങ്കിലും ചാലക്കുടിക്കാരൻ തൻറെ പ്രതിഭയും നിഷ്കളങ്കമായ ചിരിയും സ്വതസിദ്ധമായ നർമ്മവും കൊണ്ട് ജനപ്രിയനായി ഇന്നും തുടരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us