മുംബൈ: ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിന്റെ (ഐഎസ്പിഎൽ) ഉദ്ഘാടന ദിവസത്തെ രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ലോക പ്രശസ്തമായ ഇന്ത്യയുടെ ചാർട്ട് ബസ്റ്റർ ഗാനം ആർ ആർ ആറിലെ നാട്ടു നാട്ടുവിന് ചുവടുവെച്ച അക്ഷയ് കുമാർ, രാം ചരൺ, സൂര്യ എന്നിവരുടെ വീഡിയോയാണ് പ്രചാരം നേടുന്നത്. സച്ചിനും ഇവർക്കൊപ്പം ചേർന്നിരുന്നു.
Sachin, Ram Charan, Suriya, Akshay Kumar doing the "Naatu Naatu" step in the inaugural function of ISPL. 🔥pic.twitter.com/d6YORP0JL8
— Johns. (@CricCrazyJohns) March 6, 2024
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വച്ചായിരുന്നു ഉദ്ഘാടന പരിപാടി നടന്നത്. മൂന്ന് പേരും നാട്ടുവിന് സ്റ്റെപ്പ് വെച്ചതോടെ അടുത്തു നിന്ന് സച്ചിൻ ടെൻഡുൽക്കറും ചുവടുറപ്പിക്കാൻ ഒപ്പം കൂടുകയും ചെയ്തു. നടൻ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ചടങ്ങിൽ പങ്കെടുത്തു. ഒരോ പാട്ടിനും ചുവടുവെച്ചുകൊണ്ടായിരുന്നു താരങ്ങൾ വേദിയിലെത്തിയത്.
Picture frame ❤️
— KrrishnaTweets (@KAakrosh) March 6, 2024
Sachin, Ram Charan, Suriya, Akshay Kumar, Amitabh Bachchan, Amol Kale in the inaugural function of ISPL. #ISPL pic.twitter.com/l8CWZ8ygnz
'ബഡേ മിയാൻ ചോട്ടെ മിയാൻ' എന്ന ചിത്രത്തിലെ ഗാനവുമായാണ് അക്ഷയ് കുമാർ ഗ്രൗണ്ടിലെത്തിയത്. ഐഎസ്പിഎൽ ടീമായ ശ്രീനഗർ കെ വീറിൻ്റെ ഉടമയാണ് അക്ഷയ് കുമാർ. ഫാൽക്കൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ ഉടമ രാം ചരണും ചെന്നൈ സിങ്കംസിൻ്റെ ഉടമ സൂര്യയുമാണ്. മറ്റൊരു ടീമായ മാജി മുംബൈയുടെ ഉടമ സച്ചിൻ ടെണ്ടുൽക്കുമാണ്.
ഉദയനിധി സ്റ്റാലിൻ്റെ സമ്മാനമല്ല ആ ആഢംബര ഭവനം; വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് നടി നിവേദ