ആടുജീവിതത്തിന്റെ പുതിയ പോസ്റ്റർ ചോർന്നു, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബ്ലെസ്സിയുടെ സ്വപ്ന പദ്ധതിയായി വിലയിരുത്തപ്പെടുന്ന ചിത്രത്തിനായി 2008മുതൽ അദ്ദേഹം പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു

dot image

മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ 'ആടുജീവിതം '. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചോർന്നു. പൃഥ്വിരാജ് സുകുമാരനും അമല പോളും തനി നാടൻ ലുക്കിലാണ് പോസ്റ്ററിലുള്ളത്. എന്തായാലും സോഷ്യൽ മീഡിയ പോസ്റ്റർ ഏറ്റെടുത്തിട്ടുണ്ട്.

നജീബിനെ പുറകിൽ നിന്ന് കെട്ടിപിടിക്കുന്ന സൈനുവിനെയാണ് പോസ്റ്ററിൽ കാണുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബിൻ്റെ ഭാര്യ സൈനുവായാണ് അമല പോൾ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൻ്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചോർന്ന പോസ്റ്ററിലെ ഇരുവരുടെയും വൈകാരികമായ നിമിഷം ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

ബ്ലെസ്സിയുടെ സ്വപ്ന പദ്ധതിയായി വിലയിരുത്തപ്പെടുന്ന ചിത്രത്തിനായി 2008 മുതൽ അദ്ദേഹം പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. 2013 ൽ പുറത്തിറങ്ങിയ 'കളിമണ്ണി'ന് ശേഷം ബ്ലെസിയുടെതായി സിനിമകളൊന്നും പുറത്തിറങ്ങിയിട്ടില്ല. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു. 2023 ജൂലൈ 14നാണ് ആടുജീവിതം ചിത്രീകരണം പൂർത്തിയാക്കിയത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

'മൃഗസംരക്ഷണം പറച്ചിലും ലെതർ ബാഗ് പ്രൊമോഷനും ഒന്നിച്ചുവേണ്ട';ആലിയയ്ക്ക് ഇരട്ടത്താപ്പെന്ന് സോഷ്യൽമീഡിയ

വിഷ്വൽ റൊമാൻസിന്റെ ബാനറില് എത്തുന്ന ചിത്രത്തില് ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണവും, ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us