പ്രമുഖ ബ്രാൻഡായ ഗൂച്ചിയുടെ ലെതർ ബാഗ് ഉപയോഗിച്ചതിനെ തുടർന്ന് ബോളിവുഡ് താരം അലി ഭട്ടിന് ഭട്ടിനെതിരേ വ്യാപക വിമര്ശനം. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ ഗൂച്ചിയുടെ ആഗോള ബ്രാൻഡ് അംബാസഡറായ ആലിയ 2800 ഡോളർ (2.3 ലക്ഷം രൂപ) വില വരുന്ന ലെതർ ബാഗുമായി പങ്കെടുത്തത്. ഈ ബാഗ് പശുക്കുട്ടിയുടെ തുകല് കൊണ്ടാണ് നിര്മിച്ചിരിക്കുന്നത്. ആനക്കൊമ്പ് വേട്ടയ്ക്കെതിരെ സംസാരിച്ച പോച്ചർ എന്ന വെബ്സീരീസിന്റെ എക്സിക്യൂട്ടീവ് നിര്മാതാവായ ആലിയ തുകൽ ബാഗ് ഉപയോഗിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്.
കഴിഞ്ഞ മാസം നടന്ന വെബ്സീരീസിന്റെ ച്രചാരണ പരിപാടികളിൽ ആലിയ ആനവേട്ടയെക്കുറിച്ചും മൃഗ സംരക്ഷണത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. ഇതേ വ്യക്തി തന്നെ തുകൽ ബാഗ് ഉപയോഗിക്കുന്നു എന്നും ഇത് ഇരട്ടത്താപ്പ് ആണെന്നും പലരും വിമർശിക്കുന്നു. സെലിബ്രിറ്റികളുടെ ഇരട്ടത്താപ്പ് തീർത്തും അരോചകമാണ്', 'കുറഞ്ഞപക്ഷം പൊതുവേദിയിലെങ്കിലും ആ ബാഗ് എടുക്കാതിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. മറ്റെല്ലാ താരങ്ങളെയും പോലെ ക്യാമറയ്ക്ക് പുറകിൽ മാത്രം ഹിപ്പോക്രൈറ്റ് ആകാമായിരുന്നു' എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.
പ്രേമലുവിലെ കണ്ടിന്യൂറ്റി മിസ്റ്റേക്കുമായി പ്രേക്ഷകൻ;തെറ്റാണ്, വേറെ വഴിയില്ലായിരുന്നെന്ന് ഗിരീഷ് എഡിഅതേസമയം പോച്ചറിന് മികച്ച പ്രതികരണമാണ് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയും, സംഭവം കണ്ടെത്താൻ ജീവൻ പണയപ്പെടുത്തി പരിശ്രമിച്ച ഒരു കൂട്ടം ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പൊലീസ് കോൺസ്റ്റബിൾമാർ എന്നിവരെ അടിസ്ഥാനമാക്കിയാണ് വെബ്സീരിസ് ഒരുങ്ങിയത്. എമ്മി അവാര്ഡ് ജേതാവായ ചലച്ചിത്ര നിര്മാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം ചെയ്ത സീരിസിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.