തെന്നിന്ത്യൻ സൂപ്പർഹിറ്റ് 'എൻജോയ് എഞ്ചാമി' എന്ന ഗാനത്തിന്റെ പേരിൽ വീണ്ടും വിവാദം. പാട്ടിലൂടെ ലഭിച്ച മുഴുവൻ തുകയും എആർ റഹ്മാന്റെ മാജ എന്ന മ്യൂസിക് പ്ലാറ്റ്ഫോം ആണ് കൈവശപ്പെടുത്തിയതെന്നും തനിക്കും ഗായകരായ അറിവ്, ധീ എന്നിവർക്കും ഒരു രൂപ പോലും പ്രതിഫലം നൽകിയിട്ടില്ലെന്നും സന്തോഷ് നാരായണൻ വെളിപ്പെടുത്തി. ‘എൻജോയ് എൻജാമി’ പുറത്തിറങ്ങി മൂന്ന് വർഷം പിന്നിടുന്ന വേളയിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു സന്തോഷ് നാരായണന്റെ വെളിപ്പെടുത്തൽ.
'എൻജോയ് എഞ്ചാമി' പുറത്തിറങ്ങിയിട്ട് മൂന്ന് വർഷം. പാട്ടിന് നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. പാട്ടിന്റെ നൂറ് ശതമാനം അവകാശവും റോയൽറ്റിയും ഞങ്ങൾ സ്വന്തമാക്കിയിരുന്നു. പാട്ട് വളരെയേറെ ശ്രദ്ധിക്കപ്പെട്ടെന്നും എല്ലാ പ്ലാറ്റ്ഫോമുകളിലും അതിനു കോടിക്കണക്കിന് ആസ്വാദകരുണ്ടെന്നും നിങ്ങൾക്കറിയാം. എന്നാൽ പാട്ടിലൂടെ ഞങ്ങൾക്ക് ഒരു രൂപ പോലും പ്രതിഫലം ലഭിച്ചില്ല എന്നതാണു യാഥാർഥ്യം. ലോകപ്രശസ്ത കലാകാരൻമാർക്ക് ഈ പാട്ടിലൂടെ വലിയ നേട്ടങ്ങളുണ്ടായി. മാജ, എന്റെ യൂട്യൂബ് ചാനലിന്റെ മുഴുവൻ അധികാരവും കയ്യടക്കി വരുമാനം നേടി. ഇപ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഈ വിഷയത്തിലുള്ള എന്റെ ആദ്യ പ്രതികരണമെന്ന നിലയ്ക്കാണ് ഈ വീഡിയോ ഞാനിവിടെ പങ്കുവയ്ക്കുന്നത്', സന്തോഷ് നാരായണൻ പറഞ്ഞു.
'ഫാനിട്ടപ്പോൾ വിഗ്ഗ് പറന്നു, ബാലയ്യ അസിസ്റ്റന്റിനെ തല്ലാൻ ചെന്നു'; അനുഭവം പങ്കുവെച്ച് കെഎസ് രവികുമാർഎആർ റഹ്മാനെ ഉന്നം വച്ചാണ് ‘ലോകപ്രശസ്ത കലാകാരൻ’ എന്ന് സന്തോഷ് നാരായൺ എടുത്തു പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത്. പക്ഷേ ഇക്കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതിന്റെ സത്യമെന്തെന്ന് അന്വേഷിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.