'മണ്ണിനിടയിൽ നിന്ന് പൊങ്ങി വന്നു ഞാൻ'; നീരജ് മാധവിന്റെ പുത്തൻ റാപ്പ് സോങ് 'ഡ്രാക്കുള' പുറത്ത്

പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വരികളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

dot image

നീരജ് മാധവന്റെ ഏറ്റവും പുതിയ റാപ്പ് സോങ് ഡ്രാക്കുള പുറത്തിറങ്ങി. പടക്കുതിര എന്ന ആൽബത്തിലെ ആദ്യ ഗാനമാണ് 'ഡ്രാക്കുള'. സോഷ്യൽ മീഡിയയിലൂടെ നീരജ് മാധവ് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.

പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വരികളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ആളുകൾ എന്നെ അടക്കം ചെയ്യാൻ ശ്രമിച്ചു , മണ്ണിനടിയിൽ നിന്ന് പൊങ്ങി വന്നു ഞാൻ, നിങ്ങൾ എന്നെ പഠിക്കണം, പണ്ടേ പോലെയല്ല പവർ കൂടി മാൻ' എന്നാണ് സോങ് പങ്കുവെച്ച് നീരജ്സോഷ്യൽ മീഡിയിൽ കുറിച്ചിട്ടുള്ളത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ പാട്ട് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നീരജ് മാധവാണ് വരികളും ആലാപനവും ക്രമീകരണവും നിർവ്വഹിച്ചിരിക്കുന്നത്.

മമ്മൂട്ടി ചിത്രം 'കാതൽ ദി കോർ' മാഡ്രിഡിലെ ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു

ഹിപ്ഹോപ്പ് ഗാനങ്ങളിൽ തല്പരനായ നീരജ് മാധവ് ലോക്ക് ഡൗൺ സമയത്ത് ഇറക്കിയ 'പണിപാളി' എന്ന മ്യൂസിക് വീഡിയോ പ്രേക്ഷകർക്കിടയിൽ വലിയ ഓളമായിരുന്നു ഉണ്ടാക്കിയത്. 'ആർ ഡി എക്സ്' എന്ന ചിത്രമാണ് താരത്തിന്റെ ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം.സിനിമ വൻ വിജയമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us