പുഷ്പയ്ക്കൊപ്പം അധീരയും; പുഷ്പ 2 ൽ സഞ്ജയ് ദത്തിന്റെ കാമിയോ എന്ന് റിപ്പോർട്ട്

സിനിമയിൽ കാമിയോ വേഷത്തിലായിരിക്കും താരമെത്തുക എന്നാണ് റിപ്പോർട്ട്

dot image

തെന്നിന്ത്യൻ താരം അല്ലു അർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് 'പുഷ്പ'. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയിൽ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ വലിയ കാത്തിരുപ്പിലുമാണ്. ഇപ്പോഴിതാ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്തും ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സിനിമയിൽ കാമിയോ വേഷത്തിലായിരിക്കും താരമെത്തുക എന്നാണ് റിപ്പോർട്ട്. കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരിക്കുമെന്നാണ് സൂചന. എന്നാൽ ഈ പുതിയ കാസ്റ്റിങ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

അതേസമയം പുഷ്പ 3 ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സിനിമയ്ക്ക് പുഷ്പ 3 റോറ് എന്നാണ് പേരിട്ടിരിക്കുന്നതും എന്നും അഭ്യൂഹങ്ങളുണ്ട്. പുഷ്പ 2 ന് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ചായിരിക്കും മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം എന്നും സൂചനകളുണ്ട്.

2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന് സ്വീകരിക്കുക എന്നാണ് റിപ്പോര്ട്ട്. തിയേറ്റർ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതിൽ ഉൾപ്പെടും എന്നാണ് സൂചനകൾ.

'മികച്ച തിയേറ്റർ അനുഭവം, ബോയ്സ്, നിങ്ങൾ തകർത്തു'; മഞ്ഞുമ്മലിനെ കുറിച്ച് ഗൗതം മേനോൻ

പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില് രശ്മിക മന്ദാനയാണ് നായിക. ബന്വാര് സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us