'നാട്ടു നാട്ടു' കൊറിയോഗ്രാഫര് സൂര്യ ചിത്രം 'കങ്കുവ'യ്ക്ക് കിടിലൻ ഡാൻസ് നമ്പർ ഒരുക്കുന്നു

ചിത്രത്തിലെ പ്രധാന ഗാനരംഗത്തിൽ നൂറു നര്ത്തകരുണ്ടാകും

dot image

സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കങ്കുവ'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടനുസരിച്ച് ചിത്രത്തിലെ പ്രധാന ഗാനരംഗത്തിൽ നൂറു നര്ത്തകരുണ്ടാകും. രാജമൗലി ചിത്രം 'ആര്ആര്ആര്'ന്റെ കൊറിയോഗ്രാഫര് പ്രേം രക്ഷിത്താണ് കങ്കുവയ്ക്കായി ഗാനരംഗങ്ങള് ചിട്ടപ്പെടുത്തുന്നത്.

കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നതെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രം വിവിധ കാലഘട്ടങ്ങളിലുള്ള കഥയായിരിക്കും എന്ന് അടുത്തിടെ പുറത്തുവിട്ട സൂര്യയുടെ സെക്കൻഡ് ലുക്കില് വ്യക്തമായിരുന്നു. സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ്. നായകൻ കങ്കുവ എന്ന ടൈറ്റില് കഥാപാത്രമായി എത്തുന്നു. ദിഷാ പഠാണിയാണ് നായിക.

'രാമായണ'ത്തിൽ വിഭീഷണനാകാൻ വിജയ് സേതുപതി ഇല്ല, പകരം ഹർമൻ ബവേജ

നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്ലിൻ കിംഗ്സ്ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര് എന്നിവരും കങ്കുവയില് പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്ട്ട്. ഐമാക്സ് ഫോര്മാറ്റിലും കങ്കുവ പ്രദര്ശനത്തിന് എത്തും.

നിര്മാതാക്കാളായ സ്റ്റുഡിയോ ഗ്രീനിന്റെ മുംബൈ ഓഫീസില് നിന്ന് ചിത്രത്തിന്റെ ഗ്ലിംപ്സ് കണ്ടു എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് 2024 പകുതിയോടെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'വാടിവാസല്' എന്ന ചിത്രവും സൂര്യ നായകനായി റിലീസിനൊരുങ്ങുന്നുണ്ട്. സംവിധാനം വെട്രിമാരനാണ്. സൂര്യയുടെ വാടിവാസല് 2024ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സംവിധായകൻ അമീറും ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us