OSCAR 2024: ഓസ്കർ കൗണ്ട്ഡൗൺ സ്റ്റാർട്ട്സ്, തത്സമയ സംപ്രേക്ഷണം ഈ പ്ലാറ്റ്ഫോമുകളിൽ കാണാം

ഇത്തവണ ഇന്ത്യൻ പ്രൊഡക്ഷനിൽ നിന്ന് അവാസന നോമിനേഷനുകളിൽ സിനിമകളൊന്നും എത്തിയിട്ടില്ല

dot image

96-മത് ഓസ്കർ പുരസ്കാര നിറവിലേക്ക് കടക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കഴിഞ്ഞ ഓസ്കർ സന്ധ്യ ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് അഭിമാന നിമിഷം കൂടിയിയാരുന്നെങ്കിൽ ഇത്തവണ ഇന്ത്യൻ പ്രൊഡക്ഷനിൽ നിന്ന് അവസാന നോമിനേഷനുകളിൽ സിനിമകളൊന്നും എത്തിയിട്ടില്ല. എന്നിരുന്നാലും ലോകപ്രേക്ഷകരുടെ ഇടയിൽ ചേക്കേറിയ നിരവധി ഹോളിവുഡ് സിനിമകൾ ഇത്തവണത്തെ സാധ്യാത പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

പ്രശസ്ത ടെലിവിഷൻ ഷോ അവതാരകൻ ജിമ്മി കിമ്മൽ ആണ് ഇത്തവണ ഓസ്കറിൽ ആതിഥേയത്വം വഹിക്കുന്നത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങ് മാർച്ച് 11 തിങ്കളാഴ്ച പുലർച്ചെ 4.00 മുതൽ ഇന്ത്യൻ പ്രേക്ഷകർക്ക് ഓസ്കർ ചടങ്ങ് തത്സമയം കാണാം. ജാമി ലീ കർട്ടിസ്, ജോൺ മുലാനി, മിഷേൽ യോ, ഡ്വെയ്ൻ ജോൺസൺ എന്നിവരുൾപ്പെടെ, 2024-ലെ ഓസ്കർ വേദിയിൽ അവതാരകരുടെ ഒരു താരനിരയാണ് അണിനിരക്കുന്നത്.

അതേസമയം ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'ഓപ്പൻഹൈമർ' (13 നോമിനേഷൻ) ആണ് മുന്നിൽ. തൊട്ടു പിന്നാലെ ഗ്രെറ്റ ഗെർവിഗിൻ്റെ 'ബാർബി', 'പുവർ തിംഗ്സ്', 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ' തുടങ്ങിയ സിനിമകളും നിരവധി വിഭാഗങ്ങളിലേക്ക് മത്സരിക്കും. മാർച്ച് 11, പുലർച്ചെ നാല് മണി മുതൽ ഇന്ത്യയിൽ ഓസ്കറിൻ്റെ തത്സമയ സംപ്രേക്ഷണവും സ്ട്രീമിംഗും ഡിസ്നി പ്ലസ് ഹൊട്ട്സ്റ്റാർ (Disney+ Hotstar), വൗവൗ (Wowow), മീ വാച്ച് (meWatch), ചാനൽ 5 (Channel 5), സിജെ ഇഎൻഎം (CJ ENM) എന്നീ പ്ലാറ്റ്ഫോമുകളിൽ കാണാം.

'നാട്ടു നാട്ടു' കൊറിയോഗ്രാഫര് സൂര്യ ചിത്രം 'കങ്കുവ'യ്ക്ക് കിടിലൻ ഡാൻസ് നമ്പർ ഒരുക്കുന്നു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us