'ഉദയനാണ് താരത്തിലെ എന്റെ മുഖം എന്റെ ഫുൾ ഫിഗർ... അത് മമ്മൂട്ടിയാ'; രസകരമായ അനുഭവവുമായി ശ്രീനിവാസൻ

'കണ്ടോ സ്ഫടികത്തിന്റെ പോസ്റ്ററിൽ അവന്റെ മുഖം മാത്രം, നമ്മുടെ പോസ്റ്ററിൽ ശോഭനയും മറ്റുപലരും. ആ മാധവൻ നായരേ വിളിച്ച് പറ എന്റെ പടം മാത്രമായി പോസ്റ്ററിൽ വെക്കാൻ'

dot image

അഭിമുഖങ്ങൾക്കിടയിൽ തന്റെ സിനിമാനുഭവങ്ങൾ കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്ന നടനാണ് ശ്രീനിവാസൻ. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള പല അനുഭവങ്ങളും അദ്ദേഹം തുറന്നു പറയാറുമുണ്ട്. അത്തരത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ അനുഭവമാണ് അദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

മഴയെത്തും മുൻപേ എന്ന സിനിമയുടെ റിലീസ് സമയത്തെ ഒരു അനുഭവമാണ് ശ്രീനിവാസൻ പങ്കുവെച്ചിരിക്കുന്നത്. മഴയെത്തും മുൻപേ ഇറങ്ങിയ അതേദിവസം തന്നെയാണ് മോഹൻലാലിന്റെ സ്ഫടികവും റിലീസ് ചെയ്തത്. രണ്ടു സിനിമകളും വിജയങ്ങളുമായിരുന്നു. ഒരു ദിവസം താനും മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും ഒന്നിച്ച് ഒരു മീറ്റിങ്ങിനായി യാത്ര ചെയ്യുകയായിരുന്നു. റോഡരികിൽ ഇരുസിനിമകളുടെയും പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ടായിരുന്നു. 'കണ്ടോ സ്ഫടികത്തിന്റെ പോസ്റ്ററിൽ അവന്റെ മുഖം മാത്രം, നമ്മുടെ മഴയെത്തും മുൻപേയുടെ പോസ്റ്ററിൽ ശോഭനയും മറ്റുപലരും. ആ മാധവൻ നായരേ (മഴയെത്തും മുൻപേയുടെ നിർമ്മാതാവ്) വിളിച്ച് പറ എന്റെ പടം മാത്രമായി പോസ്റ്ററിൽ വെക്കാൻ' എന്ന് മമ്മൂട്ടി പറഞ്ഞതായി ശ്രീനിവാസൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

'മഞ്ഞുമ്മൽ ബോയ്സിന് എന്തിന് ഇത്ര ഹൈപ്പ് കൊടുക്കുന്നു'; തമിഴ് പ്രേക്ഷകരോട് നടി, രൂക്ഷ വിമർശനം

അതിന് താൻ നൽകിയ രസകരമായ മറുപടിയെക്കുറിച്ചും ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നുണ്ട്. 'ഞാൻ പറയാം, പക്ഷേ എന്റെ പടം വെച്ചിട്ട് പോസ്റ്ററിറക്കാനായിരിക്കും പറയുക. ഇത് കേട്ട മമ്മൂട്ടി ആ വിഷയം പ്രോത്സാഹിപ്പിച്ചില്ല,' ശ്രീനിവാസൻ പറഞ്ഞു. താൻ നിർമ്മാതാവിനോട് ഇക്കാര്യം പറഞ്ഞു. മീറ്റിങ്ങിന് ശേഷം നിർമ്മാതാവിനെ കണ്ടപ്പോൾ മമ്മൂട്ടി എന്ത് പറഞ്ഞുവെന്ന് താൻ ചോദിച്ചു. 'പറഞ്ഞ പോലെ മമ്മൂക്ക വന്നു. പക്ഷേ മമ്മൂക്കയോട് ഞാൻ ചോദിച്ചു, മോഹൻലാലിന്റെ കഴിഞ്ഞ രണ്ടു സിനിമകൾ വീക്കായിരുന്നു. പുള്ളിക്ക് അതിന്റെ ആവശ്യമുണ്ട്. മമ്മൂക്ക നിങ്ങൾക്ക് അതിന്റെ ആവശ്യമുണ്ടോ' എന്നായിരുന്നു നിർമ്മാതാവിന്റെ മറുപടി. ഉദയനാണ് താരത്തിലെ എന്റെ മുഖം എന്റെ ഫുൾ ഫിഗർ, അത് മമ്മൂട്ടിയായിരുന്നു എന്നും ശ്രീനിവാസൻ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us