നിതേഷ് തിവാരി സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമായണം'. 'അനിമൽ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം രൺബീർ കപൂറാണ് രാമായണത്തിൽ രാമനാകുന്നത്. സായി പല്ലവിയാണ് സീതയെ അവതരിപ്പിക്കുന്നത്. യഷ് ചിത്രത്തിൽ രാവണനായും എത്തുന്നുണ്ട്. രാവണൻ്റെ ഇളയ സഹോദരനായ വിഭീഷണൻ്റെ വേഷത്തിൽ വിജയ് സേതുപതി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇടൈംസ് റിപ്പോർട്ട് പ്രകാരം വിജയ് സേതുപതി ഈ വേഷം ചെയ്യില്ല. പകരം വിഭീഷണനാകുന്നത് ഹർമൻ ബവേജ ആയിരിക്കും.
ചിത്രത്തിൽ ഹനുമാനാകുന്നത് 'ഗദ്ദർ 2 ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയ സണ്ണി ഡിയോൾ ആണ്. ചിത്രത്തിനായി നടൻ തന്റെ പ്രതിഫലം കുറച്ചു എന്ന വാർത്തകൾ അടുത്തിടെ വന്നിരുന്നു. 30 കോടിയാണ് ചിത്രത്തിൽ സണ്ണി ഡിയോളിന്റെ പ്രതിഫലം. 75 കോടി പ്രതിഫലം വാങ്ങുന്ന താരം 45 കോടിയാണ് ചിത്രത്തിന് വേണ്ടി കുറച്ചത്. രാമായണത്തിൽ അഭിനയിക്കാനുള്ള താരത്തിന്റെ പ്രത്യേക താത്പര്യമാണ് ഡിസ്കൗണ്ട് നൽകാൻ കാരണം.
മഞ്ഞ്'അമൂൽ' ബോയ്സ്; മഞ്ഞുമ്മൽ ബോയ്സിന് അമൂലിന്റെ ട്രിബ്യൂട്ട്ലോകത്തെ പ്രമുഖ വിഷ്വല് കമ്പനികളും ചിത്രത്തിനു വേണ്ടി പ്രവര്ത്തിക്കുമെന്നാണ് സൂചന. ഇന്ത്യൻ സ്ക്രീനിൽ ഇതുവരെ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ താരനിരയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗം പൂര്ണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. 'ആദിപുരുഷൻ' എന്ന ചിത്രമാണ് നിതേഷ് തിവാരിയുടെ ഒടുവിൽ തിയേറ്ററിൽ റിലീസായ ചിത്രം.