OSCAR 2024: ആരാകും ഓസ്കറിൽ മുത്തമിടുന്ന മികച്ച നടി

ലിലി ഗ്ലാഡ്സ്റ്റോൺ, എമ്മ സ്റ്റോൺ എന്നിവർക്കാണ് ഓസ്കർ ലഭിക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ

dot image

ഈ വർഷത്തെ ഓസ്കറിലേക്ക് മികച്ച സിനിമ കഴിഞ്ഞാൽ ലോകം ഉറ്റുനോക്കുന്നത് മികച്ച നടി, നടൻ വിഭാഗത്തിൽ ആരായിരിക്കും ഓസ്കർ ഏറ്റുവങ്ങുന്നത് എന്നാണ്. നോമിനേഷനിൽ കില്ലേഴ്സ് ഓഫ് ദ ഫ്ലവർമൂണിലെ പ്രകടനത്തിലൂടെ ലിലി ഗ്ലാഡ്സ്റ്റോൺ, പുവർ തിംഗ്സിലെ എമ്മ സ്റ്റോൺ, ന്യാഡ് എന്ന സിനിമയിക്ക് വേണ്ടി ആനെറ്റ് ബെനിംഗ്, മയെസ്ട്രോ എന്ന സിനിമയിലെ അഭിനയത്തിന് കാരി മുള്ളിഗൻ, അനാട്ടമി ഓഫ് എ ഫാൾ എന്ന ചിത്രത്തിലെ സാൻഡ്ര ഹുല്ലർ എന്നിവരാണ് പുരസ്കാരത്തിനായി മത്സരിക്കുന്നത്. എന്നിരുന്നാലും ലിലി ഗ്ലാഡ്സ്റ്റോൺ, എമ്മ സ്റ്റോൺ എന്നിവർക്കാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.

ലിലി ഗ്ലാഡ്സ്റ്റോൺ

കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂണിലെ അഭിനയത്തിന് ലിലി ഗ്ലാഡ്സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഈ വിഭാഗത്തിൽ ഓസ്കർ നേടുന്ന ആദ്യ അമേരിക്കൻ ഗോത്ര വനിത എന്ന ചരിത്രം കുറിക്കും ലിലി. ക്രൈം ഡ്രാമ ചിത്രമായ 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂണിൽ' മോളി കൈൽ എന്ന കഥാപാത്രത്തെയാണ് ലിലി ഗ്ലാഡ്സ്റ്റോൺ അവതരിപ്പിച്ചത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം നിരൂപക പ്രശംസയേറ്റുവാങ്ങിയിരുന്നു. മോഷൻ പിക്ചർ - ഡ്രാമ വിഭാഗത്തിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം, സാഗ പുരസ്കാരവും ലിലയാണ് സ്വന്തമാക്കിയത്. തന്റെ ആദ്യ ഓസ്കറും കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂണിലൂടെയാകുമോ എന്നാണ് ഇനിയുള്ള കാത്തിരിപ്പ്.

എമ്മ സ്റ്റോൺ

'ലാ ലാ ലാൻഡ്' എന്ന സിനിമയിലെ മിയ എന്ന കഥാപാത്രത്തിനായിരുന്നു എമ്മ ആദ്യമായി ഓസ്കർ ഏറ്റുവാങ്ങുന്നത്. എന്നാൽ നോമിനേഷനിലെത്തുന്നതാകട്ടെ നാലാം തവണയും. ബേർഡ്മാൻ (2014), ദി ഫേവറിറ്റ് (2018) എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള നോമിനേഷനും നേരത്തെ എമ്മയെ തേടിയെത്തിയിരുന്നു. ഇത്തവണ പുവർ തിംഗ്സ് (2023) എന്ന ചിത്രത്തിലൂടെ രണ്ട് നോമിനേഷനുകളിലാണ് എമ്മ മത്സരിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us